അധികാരം എന്‍റെ കൈകളിലായിരുന്നെങ്കില്‍ മോദിയെ വലിച്ച് താഴെയിട്ട് മായാവതിയെ ഞാന്‍ പ്രധാനമന്ത്രിയാക്കും: ചന്ദ്രശേഖര്‍ ആസാദ് സംസാരിക്കുന്നു
|ബി.ജെ.പി സര്‍ക്കാരിന് കൃത്യമായ ഒരു അജണ്ഡയുണ്ട്. ദലിതരേയും ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരെയും അടിച്ചമര്‍ത്തുക എന്നതാണ് ലക്ഷ്യം.
ദലിത് സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായി ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തനം നടത്തി വരുന്ന സാമൂഹിക സംഘടനയാണ് ബിമ് ആര്‍മി. എന്താണ് ഈ സംഘടനയുടെ ആവശ്യമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് എങ്ങിനെ ഫലപ്രദമാകുമെന്നും ദലിത് രാഷ്ട്രീയത്തിന്‍റെ പുതിയ ഭാവങ്ങളെക്കുറിച്ചും ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിക്കുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍
1. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ സഹായത്തിനായെത്തുന്ന ബിമ് ആര്‍മിയെക്കുറിച്ച് സഹാറാപൂര്‍ നിവാസികള്‍ പറയുകയുണ്ടായി. ഇത് പോലെ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നുണ്ടോ..?
ഒരുപാട് ബഹുജന സര്‍ക്കാരുകള്‍ ഭരിച്ചിരുന്ന സംസ്ഥാനമാണ് യു.പി. 2007ല്‍ ബി.എസ്.പി ഭരണത്തിലെത്തിയപ്പോള്‍ എന്ത് കൊണ്ട് ദലിതരുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് കൊണ്ട് പ്രവര്‍ത്തിക്കുന്നില്ല എന്ന് ഞാന്‍ ചോദിച്ചിരുന്നു. സര്‍ക്കാരിനെ കഷ്ടത്തിലാക്കരുത് എന്നാണ് അന്നെനിക്ക് ലഭിച്ച മറുപടി. അതിന്ശേഷം സമാജ് വാദി പാര്‍ട്ടി ഭരണത്തിലെത്തിയപ്പോഴും ബി.എസ്.പിയോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. പക്ഷെ, ഉത്തരവാദിത്വങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞ് മാറി.
പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ ഭേദഗതി നിലവില്‍ വന്നതും താങ്കളുടെ ജയില്‍ മോചനവും രാജ്യത്തെ ദലിത് പ്രതിഷേധങ്ങള്‍ക്ക് ഒരു അറുതി വരുത്തിയിരിക്കുകയാണ്. ദലിത് രോഷം നിരുത്സാഹപ്പെടുത്തുന്നതില്‍ ബി.ജെ.പി വഹിച്ച പങ്ക് എന്തായിരുന്നു.?
ഇത് കൊടുങ്കാറ്റിന് മുന്‍പ് വരുന്ന ശാന്തതയാണ്. 2019 തെരഞ്ഞെടുപ്പിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ബഹളം വക്കുന്നതിലൂടെ ഒന്നും നേടാനാവില്ലെന്നും ശാന്തത പാലിക്കണമെന്നും ബഹുജന്‍ സമാജിന്‍റെ നേതാക്കള്‍ പറഞ്ഞിരുന്നു. എപ്പോഴെല്ലാം ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ ഞങ്ങള്‍ക്ക് നേരെ ലാത്തി വീശി. 12 അനുയായികളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഇനിയും നഷ്ടങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. താഴെത്തട്ടിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജനരോഷം ശക്തമാണെന്നും അവസരം ലഭിച്ചാല്‍ അവര്‍ക്ക് പലതും ചെയ്യാനാകും.
ദലിത് സമൂഹം ബി.ജെ.പി ഭരണത്തില്‍ അസ്വസ്ഥരാകുന്നതെന്ത് കൊണ്ട്?
ഇതിന് ഉദാഹരണമായി ഒരുപാട് സംഭവങ്ങള്‍ അരങ്ങേറി കഴിഞ്ഞു. ഭീമ - കൊറേഗാവ് കേസില്‍ നീതിക്കായി പോരാടിയവര്‍ അക്രമിക്കപ്പെട്ടപ്പോഴും രോഹിത് വെമുല മരണപ്പെട്ടപ്പോഴും ബി.ജെ.പി നിശബ്ധത പാലിച്ചു. ബി.ജെ.പി ഹിന്ദു മതത്തെ കുറിച്ച് സംസാരിക്കുന്നു, പക്ഷെ ദലിതന് പ്രശ്നം വരുമ്പോള്‍ അവര്‍ മിണ്ടുന്നില്ല. എന്ത് ഹിന്ദുത്വമാണത്? കഴിഞ്ഞ നാലര വര്‍ഷമായി കേന്ദ്രത്തിലും യു.പിയിലും അവര്‍ തന്നെയാണ് ഭരിക്കുന്നത്. എന്നിട്ടും അവര്‍ക്കെന്ത് മാറ്റം കൊണ്ട് വരാന്‍ സാധിച്ചു? കള്ളപ്പണം പുറത്ത് കൊണ്ട് വരുമെന്നും പതിനഞ്ച് ലക്ഷം രൂപ തരുമെന്നും രണ്ട് കോടി ജോലികള്‍ നല്‍കുമെന്നും അവര്‍ പാഴ് വാഗ്ധാനങ്ങള്‍ നല്‍കി. ഭീം ആര്‍മി രൂപപ്പെടാന്‍ കാരണം തന്നെ ബി.ജെ.പി സര്‍ക്കാരാണ്. മാത്രമല്ല, കര്‍ഷകരും ഇവര്‍ കാരണം ദുരിതത്തിലാണ്.
ദലിതരും ഹിന്ദുത്വത്തിന്‍റെ ഭാഗമാണെന്ന് ബി.ജെ.പി ആഹ്വാനം ചെയ്യുന്നത്. ഹിന്ദുത്വത്തിനുള്ളിലെ വിഭാഗീയതക്കെതിരെയാണ് ബി.എസ്.പി പോരാടുന്നത്. സത്യത്തില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയില്‍ ദലിതര്‍ കുടുങ്ങിയിരിക്കുകയാണോ?
ഇതിന് ഉത്തരം നല്‍കേണ്ടത് രാഷ്ട്രീയക്കാരാണ്. എനിക്കുണ്ടായ ഒരു അനുഭവം ഞാന്‍ പങ്ക് വക്കാം. ജയിലില്‍ വച്ച് ഞാനൊരു ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുകയുണ്ടായി. ദുഅ പൂര്‍ത്തിയായപ്പോള്‍ തന്നെ ഞാന്‍ ഇസ്‍ലാം മതം സ്വീകരിച്ചുവെന്ന് ഒരു പ്രചരണങ്ങളുണ്ടായി. അമ്പലമണി മുഴക്കുന്നതല്ലാതെ 25 വര്‍ഷമായി ഞാന്‍ ഹിന്ദു പോലുമല്ല, അപ്പോഴാണ് ഇസ്‍ലാം മതം സ്വീകരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി അണിചേരുക എന്ന ഗുരുതുല്യന്‍ കാന്‍ഷി റാമിന്‍റെ തത്വമാണ് ഞങ്ങള്‍ പിന്‍തുടരുന്നത്. ദുര്‍ബലരുടെ മഹാ സഖ്യമാണ് ഞങ്ങളുടെ ലക്ഷ്യം.
ദലിത് എന്ന പദം എന്നത് മാറ്റി പട്ടിക ജാതി എന്ന് മാത്രമേ എല്ലായിടത്തും ഉപയോഗിക്കാവൂ എന്ന കേന്ദ്രമന്ത്രാലയത്തിന്‍റെ തീരുമാനത്തെ എങ്ങിനെ നോക്കി കാണുന്നു ?
എങ്കില്‍ അവര്‍ ഹിന്ദു എന്ന വാക്കിനും അതേ നിയമം പ്രാപല്യത്തിലാക്കണം. എന്ത് കൊണ്ട് ബാനിയ, രാജ്പുത്, പണ്ഡിറ്റ്, ബ്രാഹ്മണര്‍, സൈനി എന്നതിലൊന്നും മാറ്റമില്ല? ദലിത് എന്നുള്ളത് ഒരുപാട് വിഭാഗങ്ങള്‍ ചേര്‍ന്ന ഒരു കൂട്ടായ്മയാണ്..
ഭീം ആര്‍മിയും ബി.എസ്.പിയും തമ്മിലുള്ള അന്തര്‍ധാര എന്താണ്..? ഭീം ആര്‍മി ബി.എസ്.പിക്കായി പ്രചാരണത്തിനിറങ്ങുമോ..?
ബി.എസ്.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ അവരുടെ പ്രവര്‍ത്തകരോട് എന്ത് ചെയ്യണമെന്നതില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പീഡിതര്‍ക്ക് കൈതാങ്ങ് നല്‍കാന്‍ മാത്രമാണ് പറയുന്നത്. അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാവണം. ഞാന്‍ ഒരു സാമൂഹിക മുന്നേറ്റത്തിന്‍റെ ഭാഗമായ ഒരാളാണ്. ബി.എസ്.പി ദുര്‍ബലരാണെങ്കില്‍ ഞങ്ങള്‍ അവരെ പിന്‍തുണക്കും. ബലവാന്മാരെയല്ല, ദുര്‍ബലരെയാണ് ഞങ്ങള്‍ പിന്‍തുണക്കുന്നത്. ബി.ജെ.പി ഒരു വലിയ പാര്‍ട്ടിയാണ്. അവര്‍ക്കെതിരെ അണിചേരുന്ന ചെറിയ പാര്‍ട്ടികളുടെ സംഘത്തിലായിരിക്കും ഞങ്ങള്‍.
സംവരണാടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റത്തെ എങ്ങിനെ നോക്കി കാണുന്നു..? ഒരു പടെയാരുക്കമുണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, അതോ ജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരല്ലേ..?
ജനങ്ങള്‍ ബോധവാന്മാരാണ്. എന്നോടാരോ ചോദിച്ചു എന്ത് കൊണ്ടാണ് ഞാന്‍ ബി.ജെ.പിക്ക് എതിരെയെന്ന്. കാരണം, ഇത് പോലുള്ള സങ്കടിതങ്ങള്‍ ആദ്യമാണ്. ദലിതരുടെ മുന്നേറ്റങ്ങളെ തടയുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന് കൃത്യമായ ഒരു അജണ്ടയുണ്ട്. ദലിതരേയും ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരെയും അടിച്ചമര്‍ത്തുക എന്നതാണ് ലക്ഷ്യം. സുപ്രിം കോടതി വിധിയെ ഞാന്‍ മാനിക്കുന്നു. പക്ഷെ, അതില്‍ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. സുപ്രിം കോടതിയും സമ്മര്‍ദ്ദത്തിലാണ്. പക്ഷെ, അതിനൊരു മാറ്റമുണ്ടാകും. ഞാന്‍ പറഞ്ഞപോലെ ബി.ജെ.പി സ്ഥാനമൊഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങള്‍ക്കും ആശ്വസിക്കാം.
ബി.ജെ.പിയെ നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു എന്ന് ഞങ്ങള്‍ക്കറിയാം.. കോണ്‍ഗ്രസിനോടുള്ള നിലപാടെന്താണ്..?
കാന്‍ഷിറാമും ബാബാ സാഹിബും എന്ത് പറഞ്ഞോ, അത് തന്നെയാണ് എന്‍റെ നിലപാടും. ഒരു നാണയത്തിന്‍റെ ഇരു ഭാഗങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഇരുവരും തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ എന്‍റെ നിലപാടിലും മാറ്റമുണ്ടാവാന്‍ പോകുന്നില്ല.
നിങ്ങള്‍ എപ്പോഴും പറയാറുണ്ട് മായാവതി പ്രധാനമന്ത്രിയാവാനാണ് നിങ്ങള്‍ക്കിഷ്ടമെന്ന്.. പക്ഷെ, എന്ത് കൊണ്ട് ബി.എസ്.പി ഭീം ആര്‍മിയെ അനുകൂലിക്കുന്നില്ല...?
അത് അവരുടെ വ്യക്തിപരമായ താല്‍പര്യമാണ്. ഇതാണ് അവരുടെ വീക്ഷണ കോണ്‍. ഒരു സാമൂഹിക വിപ്ലവത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അവര്‍ എന്ത് ചിന്തിക്കുന്നു എന്ന് എനിക്കറിയില്ല. പക്ഷെ, ഞാന്‍ എന്‍റെ ഭാഗം വ്യക്തമാക്കിയിരുന്നു. അധികാരം എന്‍റെ കൈകളിലായിരുന്നെങ്കില്‍ മോദിയെ വലിച്ച് താഴെയിട്ട് മായാവതിയെ ഞാന്‍ പ്രധാനമന്ത്രിയാക്കും. പക്ഷെ, ഇന്ത്യയില്‍ ജനാധിപത്യമായതിനാല്‍ പലതും നാം പാലിക്കേണ്ടിയിരിക്കുന്നു
ഗുജറാത്ത് ലീഡര്‍ ജിഗ്‍നേഷ് മെവാനിയെക്കുറിച്ച്..?
രണ്ട് പേരും ദലിതരായതിനാല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.