‘മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തുന്നു’ ഉമ ഭാരതി
|പ്രധാനമന്ത്രിക്കെതിരായ പഞ്ചാബ് മന്ത്രി നവ്ജോത് സിദ്ധുവിന്റെ പരിഹാസത്തിന് പിറകെയാണ് ഉമ ഭാരതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഉമ ഭാരതി. മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തുകയാണെന്ന് ഉമ ഭാരതി ആരോപിച്ചു.
''ബംഗ്ലാദേശിനു വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ അന്ന് പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയി ആയിരുന്നു. അദ്ദേഹം പാർലമെൻറിൽ സംസാരിച്ചപ്പോൾ പറഞ്ഞത്, ജനസംഘം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും ഇന്ത്യൻ സേനയുടേയും സർക്കാരിന്റെയും ഒപ്പമാണ് എന്നായിരുന്നു. കാരണം നമുക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്തണം.'' ഉമ ഭാരതി പറഞ്ഞു.
''എന്നാൽ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ കോൺഗ്രസ് നേതാക്കൾ ആര്‍മി മേധാവിയെ 'ഗുണ്ട'യെന്നാണ് വിളിച്ചത്. അവര്‍ പാക്കിസ്ഥാനില്‍ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുമായി കൈകോര്‍ത്തിരിക്കുകയാണ്.'' ഉമ ഭാരതി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്കെതിരായ പഞ്ചാബ് മന്ത്രി നവ്ജോത് സിദ്ധുവിന്റെ പരിഹാസത്തിന് പിറകെയാണ് ഉമ ഭാരതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ അസൂയപ്പെട്ടിരിക്കുകയാണ് മോദിയെന്നായിരുന്നു നവ്ജോത് സിദ്ധുവിന്റെ പരിഹാസം.