‘മില്‍ക്കാ സിംങ് പോലും ഓട്ടം അവസാനിപ്പിച്ചൊരു സമയം ഉണ്ടായിരുന്നു. നന്ദി..’ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തോട് സുഷമ സ്വരാജിന്റെ ഭര്‍ത്താവ്
|‘’മാഡം, കഴിഞ്ഞ 46 വര്‍ഷമായി ഞാനിങ്ങനെ പിറകെ ഓടുന്നു. ഞാനൊരു 19കാരനല്ല. എനിക്കും ശ്വാസംമുട്ടിത്തുടങ്ങിയിരിക്കുന്നു...
2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഭര്‍ത്താവ് സ്വരാജ് കൌശല്‍. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിന് ഒരുപാട് നന്ദിയുണ്ടെന്നും, മില്‍ക്കാ സിംങ് പോലും ഓട്ടം അവസാനിപ്പിച്ചൊരു സമയം ഉണ്ടായിരുന്നുവെന്നും സ്വരാജ് ട്വീറ്റ് ചെയ്തു.
''മാഡം, ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിന് ഒരുപാട് നന്ദി. ഞാനോര്‍ക്കുന്നു, മില്‍ക്കാ സിംങ് പോലും ഓട്ടം അവസാനിപ്പിച്ചൊരു സമയം ഉണ്ടായിരുന്നു. 1977കളില്‍ തുടങ്ങിയതാണ് ഈ മാരത്തോണ്‍. അതായത് 41 വര്‍ഷങ്ങള്‍.'' അദ്ദേഹം പറഞ്ഞു.
''11 തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് മത്സരിച്ചു. 1991ലും 2004ലും പാര്‍ട്ടി അനുവദിക്കാതിരുന്ന രണ്ട് തവണ ഒഴികെ, 1977 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. 4 തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ വീതം രാജ്യസഭയിലേക്കും സംസ്ഥാന പാര്‍ലമെന്റിലേക്കും വിജയിച്ചു. 25 വയസില്‍ തുടങ്ങിയ തെരഞ്ഞെടുപ്പുകളിലുള്ള ഈ മത്സരം ഇപ്പോള്‍ 41 വര്‍ഷമായി ഒരു മാരത്തോണ്‍ കണക്കെ എത്തിനില്‍ക്കുന്നു.'' സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
''മാഡം, കഴിഞ്ഞ 46 വര്‍ഷമായി ഞാനിങ്ങനെ പിറകെ ഓടുന്നു. ഞാനൊരു 19കാരനല്ല. എനിക്കും ശ്വാസംമുട്ടിത്തുടങ്ങിയിരിക്കുന്നു. നന്ദി.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകാരണങ്ങളാലാണ് തീരുമാനമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.