‘ബ്രാഹ്മണ്യാധിഷ്ഠിത പുരുഷാധിപത്യം തകര്‍ക്കൂ’; ചര്‍ച്ചയായി ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്സിയുടെ ഫോട്ടോ
|‘ബ്രാഹ്മണ്യാധിഷ്ഠിത പുരുഷാധിപത്യം തകര്‍ക്കൂ’ പ്ലക്കാര്‍ഡ് പരസ്യമായി പിടിച്ചതിന്റെ പേരില്‍ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്സിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ് ട്വിറ്ററില്‍ ഒരു സംഘം. കഴിഞ്ഞയാഴ്ച്ച ഡോഴ്സി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു സംഘം വനിതാ മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമുള്‍പ്പെട്ട കൂട്ടാഴ്മയിലെ അംഗങ്ങളെ കണ്ടിരുന്നു. ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരാളുടെ കൈവശമുണ്ടായിരുന്ന പ്ലക്കാര്‍ഡ് ഡോഴ്സി വാങ്ങി പിടിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. ഫോട്ടോ അന്ന എം.എം വെട്ടിക്കാട് എന്ന മാധ്യമ പ്രവര്‍ത്തക പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
പ്ലക്കാര്‍ഡ് ബ്രാഹ്മണ്യര്‍ക്കെതിരെയുള്ള പരസ്യമായ അക്രമത്തിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപണമാണ് ഡോഴ്സിക്കെതിരെ മുന്നോട്ട് വെച്ചത്. അതെ സമയം പുതിയ വിവാദങ്ങള്‍ ബ്രാഹ്മണാധിപത്യം എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുന്നതാണെന്ന് ദളിത് ആക്ടിവിസ്റ്റുകളും പ്രതികരിച്ചു. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്സിയെ വിമര്‍ശിച്ച് പിന്നീട് നിരവധി പേരാണ് രംഗത്ത് വന്നത്. രാജീവ് മല്‍ഹോത്ര, ചിത്ര സുബ്രമണ്യം, അഭിനവ് അഗര്‍വാള്‍ എന്നീ നിരവധി പേരാണ് സംഭവത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ട്വിറ്ററിലെ ഉള്ളടക്കത്തില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് മുന്‍കരുതലുകളില്ലെന്നായിരുന്നു ഡോഴ്സിയെ സന്ദര്‍ശിച്ച ദളിത് ആക്ടിവിസ്റ്റ് പങ്കുവെച്ചത്. അതേ സമയം ഡോഴ്സിയുടെ നടപടിയെ പിന്തുണച്ച് നിരവധി ദളിത് ആക്ടിവിസ്റ്റുകള്‍ ട്വിറ്റര്‍ പോസ്റ്റിന് താഴെ മുന്നോട്ട് വന്നിട്ടുണ്ട്.
During Twitter CEO @jack's visit here, he & Twitter's Legal head @vijaya took part in a round table with some of us women journalists, activists, writers & @TwitterIndia's @amritat to discuss the Twitter experience in India. A very insightful, no-words-minced conversation 😊 pic.twitter.com/LqtJQEABgV
— Anna MM Vetticad (@annavetticad) November 18, 2018
ട്വിറ്ററിന്റെ നിയമ, നയ, വിശ്വാസ, സുരക്ഷാ വിഭാഗം മേധാവിയും ഡോഴ്സിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്ത വിജയ ഗഡ്ഡെ തിങ്കളാഴ്ച്ച വൈകിട്ടോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞു. ബ്രാഹ്മണ്യര്‍ക്കെതിരെ ഡോഴ്സി വിദേഷ്വം പ്രചരിപ്പിക്കുകയാണെന്നാണ് ഇന്‍ഫോസിസ് മുന്‍ മേധാവി ടി.ജി. മോഹന്‍ദാസ് പൈയുടെ ആരോപണം. നാളെ ഡോഴ്സി ജൂത വിരുദ്ധ സന്ദേശമുള്ള പോസ്റ്റര്‍ യോഗത്തില്‍ കൊണ്ടു വന്നാല്‍ അദ്ദേഹത്തിന്റെ സംഘം അതുയര്‍ത്തി പിടിക്കുമോ എന്ന ചോദ്യവുമായാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.