India
2019 മാര്‍ച്ചോടെ ഇന്ത്യയിലെ പകുതി എ.ടി.എമ്മുകള്‍ക്ക് പൂട്ടിടേണ്ടി വരുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി
India

2019 മാര്‍ച്ചോടെ ഇന്ത്യയിലെ പകുതി എ.ടി.എമ്മുകള്‍ക്ക് പൂട്ടിടേണ്ടി വരുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി

Web Desk
|
22 Nov 2018 5:52 AM GMT

2019 മാര്‍ച്ചോടെ രാജ്യത്തെ 2.38 ലക്ഷം എ.ടി.എമ്മുകളില്‍ 1.13 ലക്ഷം എ.ടി.എമുകളും അടച്ചിടേണ്ടി വന്നേക്കുമെന്ന് കോണ്‍ഫടറേഷന്‍ ഓഫ് എ.ടി.എം ഇന്‍സ്ട്രി (സി.എ.ടി.എം.ഐ). വ്യവസ്ഥകളിലും ചട്ടങ്ങളിലും അടിക്കടി ഉണ്ടാവുന്ന മാറ്റങ്ങള്‍ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനചിലവ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എ.ടി.എമ്മുകള്‍ അടച്ചിടേണ്ടിവരുന്നത് ആയിരക്കണക്കിനാളുകളുടെ ജോലിയേയും സര്‍ക്കാരിന്‍റെ നിരവധി പദ്ധതികളേയും ബാധിക്കുമെന്നും സി.എ.ടി.എം.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

‘2019 മാര്‍ച്ചോടെ രാജ്യത്തെ 1.13 എ.ടി.എമ്മുകള്‍ അടച്ചിടാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായേക്കും’- സി.എ.ടി.എം.ഐ പറഞ്ഞു. അടച്ചിടുന്ന എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളിലേതായിരിക്കുമെന്നും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗ്രാമീണരെ ഇത് ബാധിച്ചേക്കുമെന്നും സി.എ.ടി.എം.ഐ വ്യക്തമാക്കി.

ഹാര്‍ഡ് വെയറുകളിലും സോഫ്റ്റ് വെയറുകളിലും വരുത്തിയ മാറ്റങ്ങളും പണം കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ വ്യവസ്ഥാ മാറ്റങ്ങളും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന കാസറ്റ് സ്വാപ് രീതിയും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സേവനദാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കുകയും ക്രമേണ എ.ടി.എമ്മുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥ വരികയും ചെയ്യും. എ.ടി.എമ്മുകളില്‍ ഇപ്പോള്‍ പണം നിറയ്ക്കാനുപയോഗിക്കുന്ന രീതി മാത്രം എ.ടി.എം വ്യവസായത്തിന് 3,000 കോടി രൂപയുടെ ചിലവ് ഉണ്ടാക്കുമെന്നും സി.എ.ടി.എം.ഐ നിരീക്ഷിച്ചു.

Similar Posts