എന്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ലാലുപ്രസാദ് യാദവിനെ ഭയപ്പെടുന്നത്?
|ബീഹാറിലെ കീഴാളർക്ക് പുതിയൊരു ശബ്ദമാണ് ലാലുപ്രസാദ് സാധ്യമാക്കിയത്.
അസുഖബാധിതനായി കിടക്കുന്ന ലാലുപ്രസാദ് യാദവ് 27 വർഷം നീണ്ടുനിൽക്കുന്ന ജയിൽവാസം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എഴുപതുകാരനായ യാദവ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറായിട്ടില്ല. അതെന്തുകൊണ്ടായിരിക്കും?
ലാലുപ്രസാദ് യാദവ് മുഖ്യമന്തിയാകുന്നതിന് മുമ്പ് തന്നെ ബീഹാർ ഇന്ത്യയിലെ ഏറ്റവും വലിയ അവികസിത സംസ്ഥാനങ്ങളിലൊന്നായിരുന്നു. 1990ൽ അധികാരമേറ്റെടുത്ത യാദവിന്റെ ഭരണം 2005 വരെ തുടർന്നു.
വികസനവും സദ്ഭരണവും അവകാശപ്പെടുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരാണ് ഇന്ന് ബീഹാർ ഭരിക്കുന്നത്. എന്നാൽ പതിമൂന്ന് കൊല്ലത്തെ സദ്ഭരണത്തിന് ശേഷവും ബീഹാർ അവികസിത സംസ്ഥാനമായി തന്നെ നിലനിൽക്കുകയാണ്.
ലാലുപ്രസാദ് പലനിലക്കും വിമർശനത്തിനർഹനാണ്. എന്നാൽ ബീഹാറിന്റെ വികസന ദാരിദ്ര്യത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല. രാഷ്ട്രതന്ത്രത്തിലും പുരോഗമന കാഴ്ചപ്പാടിലുമെല്ലാം മുന്നിട്ടു നിൽക്കുന്ന ധാരാളം മുഖ്യമന്ത്രിമാർ ബീഹാർ ഭരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ വ്യവസായവൽക്കരിക്കുന്നതിൽ അവരെല്ലാം പരാജയപ്പെടുകയായിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ ആർക്കും ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല.
ബീഹാർ ഭരിച്ച മുഖ്യമന്ത്രിമാരായ ശ്രീകൃഷ്ണ സിൻഹ, ബിനോദാനന്ദ് ജാ, മാഹാമായ സിൻഹ, കെ.ബി സഹായ്, കേദാർ പാണ്ഡെ, ബിൻദേശ്വരി ഡൂബി, ഭഗ്വത് ജാ ആസാദ്, സത്യേന്ത്ര നാരായൺ സിൻഹ, ജഗന്നാഥ് മിശ്ര, നീധീഷ് കുമാർ എന്നിവരെ നമ്മളാരും കുറ്റപ്പെടുത്താറില്ല. അതിനാൽ തന്നെ ലാലുപ്രസാദിനെതിരെ മാത്രം വിരൽ ചൂണ്ടുന്നത് ശരിയല്ല.
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് ഗുണപരമായി ഭവിക്കുന്ന സംവരണനയങ്ങളെ ലാലുപ്രസാദ് പിന്തുണക്കുന്നത് പാറ്റ്നയിലെയും ഡെൽഹിയിലെയും മാധ്യമങ്ങൾക്ക് അപ്രീതിയുണ്ടാക്കുന്നുണ്ട്.
റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽവാസമനുഷ്ഠിക്കുകയാണ് ലാലുപ്രസാദ് ഇപ്പോൾ. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സി.ബി.ഐ തുടർച്ചയായി തള്ളുകയായിരുന്നു. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഒാഫീസിലെ ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയും ബീഹാറിന്റെ നിയുക്ത മുഖ്യന്ത്രിയായിരുന്ന സുശിൽ കുമാർ മോഡിയും റെയിൽവെ അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിരുന്നു എന്ന് സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വെർമ്മ കേന്ദ്ര വിജിലന്സ് കമ്മീഷനോട് പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആരോപണങ്ങളെല്ലാം ശരിയാണെങ്കിൽ അവ തെളിയിക്കുന്നത് ലാലുവിന്റെ എതിരാളികൾ അദ്ദേഹത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നാണ്.
എന്നാൽ എങ്ങനെയാണ് ലാലു ഈ തിരിച്ചടികളെയെല്ലാം അതിജീവിച്ചത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക്
ഗുണപരമായി ഭവിക്കുന്ന സംവരണനയങ്ങളെ ലാലുപ്രസാദ് പിന്തുണക്കുന്നത് പാറ്റ്നയിലെയും ഡെൽഹിയിലെയും മാധ്യമങ്ങൾക്ക് അപ്രീതിയുണ്ടാക്കുന്നുണ്ട്. പത്രങ്ങളിലും ടിവി ചാനലുകളിലുമെല്ലാം അദ്ദേഹം പരിഹസിക്കപ്പെടുകയായിരുന്നു. മേൽജാതി ബ്യൂറോക്രസിയും നിയമസംവിധാനങ്ങളുമൊന്നും അദ്ദേഹത്തെ പിന്തുണക്കുന്നില്ല.
ബീഹാറിലെ കോൺഗ്രസ് ആധിപത്യത്തിന് പരിക്കേൽപ്പിച്ചതിനാൽ തന്നെ പാർട്ടിക്ക് ലാലുവിനോട് അതൃപ്തിയുണ്ട്. സ്വന്തം പാർട്ടിയിലുള്ളവർ തന്നെ അദ്ദേഹത്തെ വെല്ലുവിളിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയായ എച്ച്.ഡി ദേവഗൗഢ സി.ബി.ഐയെ ലാലുവിനെതിരെ തിരിച്ചുവിട്ടിട്ടുണ്ട്. അന്ന് കേന്ദ്രത്തിലെ മുൻനിര നേതാക്കൻമാരിലൊരാളായിരുന്നു അദ്ദേഹം. ഇന്നാകട്ടെ, കേന്ദ്ര ഭരണകൂടവും ബി.ജെ.പി-ജനതാദൾ യുണൈറ്റഡ് സഖ്യവും ചേർന്ന് ലാലുവിനെ രാഷ്ട്രീയപരമായി ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ മിക്കവരും ഇന്ന് എതിർചേരിയിലാണ്.
എന്നാൽ ഇത്തരം പ്രതിസന്ധികളെയൊന്നും ലാലുപ്രസാദ് വകവെക്കുന്നില്ല.
ബീഹാറിലെ ഏറ്റവും വലിയ പാർട്ടിയായ വിധാൻ സഭയെ ഇപ്പോഴും നയിക്കുന്നത് ലാലുപ്രസാദ് തന്നെയാണ്. അദ്ദേഹത്തിന്റെ മകനായ തേജശ്വി യാദവാണ് ബീഹാർ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ്. 243 അംഗങ്ങളുള്ള അസംബ്ലിയിൽ രാഷ്ട്രീയ ജനതാദളിന് 81 എം.എൽ.എമാരാണുള്ളത്. മോദി തരംഗത്തെയും അമിത്ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ടാണ് അവർ മികച്ച വിജയം കരസ്ഥമാക്കിയത്. ബി.ജെ.പിക്ക് വെറും 53 സീറ്റുകളാണ് ലഭിച്ചത്. അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ബീഹാർ രാഷ്ട്രീയത്തിൽ ലാലു ഇപ്പോഴും നിർണ്ണായക ഘടകം തന്നെയാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരുമുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യത്തെ ആർക്കും നിഷേധിക്കാനാകില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് വരുമ്പോഴെല്ലാം പ്രതിപക്ഷ നേതാക്കൻമാർ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. ബീഹാറിലെ അഭയകേന്ദ്രത്തിൽ നടന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ലാലുവിന്റെ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയിൽ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കൻമാരും തങ്ങളുടെ പ്രതിനിധികളെ അയക്കുകയുണ്ടായി. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
ബീഹാർ രാഷ്ട്രീയത്തിൽ ലാലു ഇപ്പോഴും നിർണ്ണായക ഘടകം തന്നെയാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരുമുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യത്തെ ആർക്കും നിഷേധിക്കാനാകില്ല.
കിഡ്നിസംബന്ധമായ രോഗം ബാധിച്ച് കിടക്കുകയാണ് ലാലുപ്രസാദ് ഇപ്പോൾ. ഹൃദയ ശസ്ത്രക്രിയക്ക് വരെ അദ്ദേഹം വിധേയനായിട്ടുണ്ട്. രക്തസമ്മർദ്ദവും പ്രമേയവും ലാലുവിനെ കീഴടക്കിയിട്ടുണ്ട്. നിയമപരവും ആരോഗ്യപരവുമായ തിരക്കുകളിൽ വ്യാപൃതനാണ് അദ്ദേഹം.
ലാലുപ്രസാദിനെ ആരാണ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തെ ഭയപ്പെടുന്നത്?
ബീഹാറിലെ ബൃഹത്തായ യാദവ് ജാതിയുടെ നേതാവെന്ന നിലക്ക് ലാലുപ്രസാദ് ബീഹാർ രാഷ്ട്രീയത്തിലെ സ്ഥിരമായ സാന്നിധ്യമാണ്. എന്നാൽ എത്ര ശക്തമായ ജാതിസമുദായമാണെങ്കിലും ഒരു ജാതിക്ക് ഒരിക്കലും ഒരു പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ വിജയം ഉറപ്പുവരുത്താൻ കഴിയില്ല. എല്ലാ ജാതിസമുദായങ്ങളെയും പോലെ യാദവ് വോട്ടുകളും വിഭജിക്കപ്പെടുന്നുണ്ട്.
ജാതിശ്രേണിയിലെ ഏറ്റവും താഴ്ന്ന മുശാഹർ വിഭാഗത്തിൽപെട്ട സ്ത്രീയായ ഭഗ്വതി ദേവിയെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുകൊണ്ട് ലാലുപ്രസാദ് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്.
1960 കളിൽ തന്നെ ആരംഭിച്ച രാഷ്ട്രീയ പ്രക്രിയയിലാണ് ലാലുപ്രസാ
ദിന്റെ അതിജീവനത്തെ നമുക്ക് അടയാളപ്പെടുത്താൻ സാധിക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള പിന്നാക്ക ജാതിക്കാരുടെ പ്രവേശനത്തിന്റെ തുടക്കമെന്ന നിലക്കാണ് ആ പ്രക്രിയയെ മനസ്സിലാക്കേണ്ടത്. രാഷ്ട്രമീമാംസകനായ ക്രിസ്റ്റഫി ജാഫ്രെലോട്ട് നിശ്ശബ്ദ വിപ്ലവം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ജനസംഘ്യയുടെ മൂന്നിൽ രണ്ടു ഭാഗത്തിലധികം വരുന്ന നിശ്ശബ്ദ ഭൂരിപക്ഷമായ പിന്നാക്ക ജാതിക്കാരുടെ രാഷ്ട്രീയ മുന്നേറ്റമായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. രണ്ടുതവണ ബീഹാർ മുഖ്യമന്ത്രിയാവുകയും പിന്നാക്ക ജാതിക്കാർക്ക് സംസ്ഥാനത്ത് 26 ശതമാനം സംവരണം നടപ്പിലാക്കുകയും ചെയ്ത കാർപൂരി ഥാക്കൂറാണ് ഈ രാഷ്ട്രീയ പ്രക്രിയയെ നയിച്ചത്. അദ്ദേഹത്തിന്റെ പാരമ്പര്യമാണ് പിന്നീട് ലാലുപ്രസാദ് ഏറ്റെടുത്തത്.
ബീഹാറിലെ ഫ്യൂഡൽ പ്രഭുക്കരുടെ ആധിപത്യത്തെ തനി ഗ്രാമീണ ശൈലിയിൽ വെല്ലുവിളിച്ച ലാലുപ്രസാദിന് പിന്നാക്ക ജാതിക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. ബീഹാറിന്റെ സാമ്പത്തികാവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് അവർക്ക് നന്നായറിയാമായിരുന്നു. എന്നാൽ ലാലുപ്രസാദ് അവർക്ക് വലിയ പ്രതീക്ഷകളാണ് നൽകിയത്.
ബീഹാറിലെ കീഴാളർക്ക് പുതിയൊരു ശബ്ദമാണ് ലാലുപ്രസാദ് സാധ്യമാക്കിയത്. ഇടയന്മാരുടെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരാൻ അസാധാരണമായ ഒരു പദ്ധതി തയ്യാറാക്കുകയുണ്ടായി. എന്നാൽ ആ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ആദ്യമായി ഒരു മുഖ്യമന്ത്രി പിന്നാക്ക ജാതിക്കാരുടെ മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെക്കുറിച്ച് ചിന്തിച്ചു എന്നതുതന്നെ വലിയൊരു കാര്യമാണ്. ലാലുപ്രസാദിന്റെ വ്യക്തിത്വത്തെ സമ്പന്നമാക്കിയത് അത്തരം ഇടപെടലുകളാണ്.
ജാതിശ്രേണിയിലെ ഏറ്റവും താഴ്ന്ന മുശാഹർ വിഭാഗത്തിൽപെട്ട സ്ത്രീയായ ഭഗ്വതി ദേവിയെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുകൊണ്ട് ലാലുപ്രസാദ് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. മാത്രമല്ല, തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് സംവരണനയം ഉറപ്പുവരുത്താൻ മേൽജാതികൾക്ക് ആധിപത്യമുള്ള ബ്യൂറോക്രസിക്ക് മേൽ സമ്മർദ്ദം ചെലുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിലൂടെ ദലിതരുടെയും ഒബിസി വിഭാഗക്കാരുടെയും പിന്തുണ അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ മേൽജാതി വിഭാഗങ്ങൾക്ക് അദ്ദേഹം ഇന്നും അനിഷ്ടക്കാരനാണ്.
വർഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ലാലുപ്രസാദിനെ ഇതര രാഷ്ട്രീയ നേതാക്കൻമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ബീഹാർ ഭരണം അത്ര മികച്ചതൊന്നുമല്ലെങ്കിലും പതിനഞ്ച് വർഷത്തോളമായി ബീഹാറിലെ വർഗീയ അക്രമങ്ങൾ നിയന്ത്രിക്കാൻ ലാലുവിന് സാധിച്ചിട്ടുണ്ട്. ഇതൊരു ചെറിയ നേട്ടമല്ല. ലാലുവിന് മുമ്പ് ബീഹാറിൽ നിരവധി കലാപങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഭഗൽപൂരിൽ നടന്ന വർഗീയ കലാപത്തിൽ 2000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ അയോധ്യയിലേക്കുള്ള രഥയാത്രാ വേളയിൽ ബീഹാറിൽ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം ലാലുപ്രസാദ് കാണിച്ചിട്ടുണ്ട്. വർഗീയാതിക്രമങ്ങളെ താൻ അനുവദിക്കുകയില്ലെന്നും ഒരു സാധാരണക്കാരന്റെ ജീവിതം പ്രധാനമന്ത്രിയുടേതിന് തുല്യമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
2015 ൽ നടന്ന സംസ്ഥാന തെരെഞ്ഞെടുപ്പുകളിൽ സംവരണത്തെ കേന്ദ്രവിഷയമാക്കിക്കൊണ്ടാണ് ലാലുപ്രസാദ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. സംവരണനയം പുനരാലോചനക്ക് വിധേയമാക്കണമെന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ ആഹ്വാനത്തെ അദ്ദേഹം വെല്ലുവിളിക്കുകയുണ്ടായി. ‘’ധൈര്യമുണ്ടെങ്കിൽ സംവരണം നിർത്തലാക്കൂ’’ എന്നായിരുന്നു അദ്ദേഹം ആർ.എസ്.എസ് നേതാവിനോട് വിളിച്ചുപറഞ്ഞത്.
ലാലുപ്രസാദ് യാദവ് ആരാണെന്ന് ആ ഒരൊറ്റ പ്രസ്താവന തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്.