India
“17 മിനിറ്റ് കൊണ്ട് ബാബരി പള്ളി പൊളിച്ചെങ്കില്‍ രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ എന്താണ് താമസം?”
India

“17 മിനിറ്റ് കൊണ്ട് ബാബരി പള്ളി പൊളിച്ചെങ്കില്‍ രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ എന്താണ് താമസം?”

Web Desk
|
23 Nov 2018 3:59 PM GMT

എല്ലാ അധികാരങ്ങളുമുണ്ടായിട്ടും രാമക്ഷേത്ര നിര്‍മാണത്തിന് ബി.ജെ.പി തയ്യാറാവുന്നില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിമര്‍ശം

ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 17 മിനിറ്റ് കൊണ്ട് ബാബരി പള്ളി പൊളിച്ചെങ്കില്‍ രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ എന്താണ് താമസമെന്ന് ബി.ജെ.പിയോട് സഞ്ജയ് റാവത്ത് ചോദിക്കുന്നു.

എല്ലാ അധികാരങ്ങളുമുണ്ടായിട്ടും രാമക്ഷേത്ര നിര്‍മാണത്തിന് ബി.ജെ.പി തയ്യാറാവുന്നില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിമര്‍ശം. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാനാവില്ലെന്നും ശിവസേന നേതാവ് പ്രഖ്യാപിച്ചു.

രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടുള്ള ശിവസേനയുടെ അയോധ്യ മാര്‍ച്ച് തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഞായറാഴ്ച അയോധ്യയില്‍ സമ്മേളിക്കും. 25ന് ഉദ്ധവ് താക്കറെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുള്‍പ്പെടെ 2 ലക്ഷത്തിലധികം പേര്‍ അയോധ്യയില്‍ ഒത്തുചേരുമെന്നാണ് റിപ്പോര്‍ട്ട്.

Similar Posts