മുംബൈ ആക്രമണത്തിലെ രണ്ട് മുസ്‌ലിം പ്രതികള്‍ നിരപരാധികള്‍ പക്ഷേ ഇപ്പോഴും അഴിക്കുള്ളില്‍
|എന്നാല്‍ 2013 ല്‍ സുപ്രീം കോടതി മുംബൈ സ്ഫോടനത്തില്‍ ഫഹീമിന് ക്ലീന്‍ ഷിറ്റ് നല്‍കിയ ഉടനെ റാംപൂര്‍ കേസിന്‍റെ ഭാഗമായി യു.പിയിലേക്ക് മാറ്റുകയായിരുന്നു
2008 നവംബര്‍ 26 ന് നടന്ന മുംബൈ ആക്രമണത്തില്‍ പ്രതികളായി പിടിച്ച രണ്ടു മുസ്‍ലിങ്ങള്‍ നിരപരാധികളാണെന്ന് സുപ്രീം കോടതി കണ്ടെത്തിയെങ്കിലും മറ്റൊരു കേസില്‍ ഇന്നും അവര്‍ ജയിലിലാണ്. മുബൈ ഖൊരേഗാണിലെ ഫഹീം അന്‍സാരിയെയും ബീഹാറിലെ സബാഹുദ്ദീന്‍ അഹ്മദിനെയും മുംബൈ ബോംബ് സ്ഫോടനത്തിന്‍റെ പേരില്‍ അറസ്റ്റുചെയ്യുകയായിരുന്നു. അന്നുമുതല്‍ ഫഹീമിന്‍റെയം അന്‍സാറിന്‍റേയും സ്വസ്തമായ ജീവിതത്തിലേക്കു ഭരണകൂടം ഇരച്ചുകയറുകയായിരുന്നു, ഫഹീമിന്‍റെ ഭാര്യ യാസ്മിന്‍ അവരനുഭവിച്ച വേദനകള്‍ ഒാര്‍ത്തെടുക്കുന്നതിങ്ങനെ. ‘ഞങ്ങളുടെ സുന്ദര ജീവിതത്തെ അവര്‍ ചിന്നഭിന്നമാക്കുകയായിരുന്നു. എന്‍റെ മോനെ അനാഥനാക്കി. ഫഹീമിനെ നെറികെട്ട പാക്കിസ്ഥാന്‍ തീവ്രവാദിയെന്നവര്‍ മുദ്രകുത്തി’.
എന്നാല്‍ ഫഹീമിന്‍റെ ജീവിതത്തിലേക്ക് ഭരണകൂടം ഇരച്ചുകയറുന്നത് യഥാര്‍ഥത്തില്‍ 2008 ഫെബ്രുവരിയിലാണ്. മുബൈ അക്രമത്തിന്‍റെ ഏതാണ്ട് പത്തുമാസം മുമ്പാണ് ഫഹീമും അഹ്മദും ഉള്‍പ്പെടെ എട്ടുപേരെ ഉത്തര്‍പ്രദേശ് റാംപൂരിലെ അക്രമത്തില്‍ പങ്കാളികളാണെന്നു പറഞ്ഞു പിടികൂടുന്നത്. ഇതും കെട്ടിച്ചമച്ച കേസായിരുന്നു എന്നാണ് യാസ്മിന്‍ പറയുന്നത്.
‘അനിയന്‍റെ കൂടെയായിരുന്നു ബിസിനസ്സ് നടത്തിയിരുന്നത്. എന്നാല്‍ ബിസിനസ്സ് മങ്ങിയ സമയത്താണ് തുണികള്‍ യു.പിയില്‍ നിന്നും കൊണ്ടുവന്ന് മുംബൈയില്‍ വില്‍ക്കുന്ന ബിസിനസ്സ് ഒറ്റക്കു നടത്താന്‍ ഫഹീം തീരുമാനിക്കുന്നത്. അങ്ങനെ കുറച്ചു പണവുമായി യു.പിയിലേക്ക് പോയ ഫഹീമിനെ പീന്നീട് ഞങ്ങള്‍ കണ്ടിട്ടില്ല യാസ്മിന്‍ ഒാര്‍ത്തെടുക്കുന്നു. മുബൈ കലാപ കേസിന്‍റെ വിചാരണ കഴിഞ്ഞപ്പോള്‍ അഹ്മദും അന്‍സാരിയും നിരപരാധികളാക്കപ്പെട്ടെങ്കിലും റാംപൂര്‍ കേസ് ഇന്നും ഒന്നുമാകാതെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 11 കൊല്ലത്തിനുള്ളില്‍ രാംപൂര്‍ കേസില്‍ ഒരുപാട് ജഡ്ജിമാര്‍ മാറി മാറി വന്നു എന്ന് യാസ്മിന്‍ പറയുന്നു. ഇപ്പോള്‍ വിചാരണ ഏകദേശം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കൊല്ലം അഞ്ചാമത്തെയോ ആറാമത്തെയോ ജഡ്ജി മാറിയിട്ടുണ്ട്. തെളിവുകളെല്ലാം നേരത്തെ തന്നെ കേട്ടുകഴിഞ്ഞിട്ടുണ്ട്. ഫഹീമും കൂട്ടുകാരും വിധി പറയാന്‍ അടുത്ത ജഡ്ജിയെ കാത്തിരിക്കുകയാണെന്നും യാസ്മിന്‍ പറയുന്നു.
2008 ഫെബ്രുവരിയില്‍ ഫഹീമിനെതിരെ റാംപൂര്‍ വെടിവെപ്പ് കേസ് രേഖപ്പെടുത്തിയെങ്കിലും ഒരു മാസം കഴിഞ്ഞാണ് കുടുംബത്തെ അറിയിക്കുന്നത് തന്നെ. ‘എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് യാതൊരു പിടിയുമില്ലായിരുന്നു. അറസ്റ്റ് ചെയ്ത് ഒരു മാസം വരെ പോലീസുമായോ വക്കീലുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. അറസ്റ്റു ചെയ്തെന്നറിഞ്ഞ തകര്‍ച്ചയില്‍ നിന്ന് കരകയറി യാത്രക്കുള്ള പണമെല്ലാം ഒപ്പിച്ച് യു.പി യിലേക്ക് പോകുമ്പോള്‍ നാല് മാസം കഴിഞ്ഞിരുന്നു’. കുടുംബം ആ കാലത്തെ യാതനകള്‍ ഒാര്‍ത്തെടുക്കുന്നു.
ഫെബ്രുവരിക്കും നവംബറിനുമിടയിലെ എട്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യാസ്മിന്‍ ഭര്‍ത്താവിനെ കണ്ടത്. പിന്നീട് നേരിട്ട് മുംബൈ സ്ഫോടനത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് പറയുന്നത് അന്‍സാരിയും അഹ്മദും മാസങ്ങള്‍ക്കു മുമ്പെ തന്നെ ഭൂപടങ്ങള്‍ തയ്യാറാക്കി കലാപകാരികള്‍ക്കു നല്‍കി എന്നാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴി രേഖപ്പെടുത്തിയ ഭൂപടങ്ങള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഈ ആരോപണം അസംബന്ധമാണെന്ന് കോടതി വിധിക്കുകയായിരുന്നു. നൂതന സാങ്കേതിക വിദ്യകളുടെ കാലത്ത് കലാപകാരികള്‍ക്ക് ഭൂപടത്തിന്‍റെ ആവശ്യമൊന്നുമില്ലെന്ന് കോടതി കണ്ടെത്തി. വ്യത്യസ്ത നിറത്തുലുള്ള നല്ല ഭൂപടങ്ങള്‍ ഗൂഗിളില്‍ നിന്നും ലഭിക്കുന്ന കാലത്ത് ഈ ആരോപണങ്ങള്‍ ബാലിശമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു. കീഴ്കോടതിയുടെ ഈ കണ്ടെത്തല്‍ സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ 2013 ല്‍ സുപ്രീം കോടതി മുംബൈ സ്ഫോടനത്തില്‍ ഫഹീമിന് ക്ലീന്‍ ഷിറ്റ് നല്‍കിയ ഉടനെ റാംപൂര്‍ കേസിന്‍റെ ഭാഗമായി യു.പിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രണ്ടു പ്രാവശ്യം മാത്രമാണ് യാസ്മിന് ഫഹീമിനെ കാണാന്‍ സാധിച്ചത്. യു.പിയില്‍ ഞങ്ങള്‍ക്ക് ബന്ധുക്കളാരുമില്ല അവിടേക്ക് ഇടക്കിടക്ക് പോയിവരുകയെന്നത് സാമ്പത്തികമായി വളരെ പ്രയാസമാണെന്ന് കുടുംബം പറയുന്നു.
ഇപ്പോള്‍ ഈ കുടുംബം കത്തിലൂടെയാണ് പരസ്പരം ബന്ധപ്പെടുന്നത്. എന്‍റെ കത്തിനുള്ള മറുപടിയില്‍ ഫഹീം ജയിലിലെ ജീവിതം വിവരിക്കും. മോചിതനാവാന്‍ കഴിയാത്തതിന്റെ മുഴുവൻ നിസ്സഹായതയുമുണ്ടായിരുന്നു ആ കത്തുകളില്‍. ഒാരോ കത്തും എന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയിട്ടുണ്ട്
ഇപ്പോള്‍ ഈ കുടുംബം കത്തിലൂടെയാണ് പരസ്പരം ബന്ധപ്പെടുന്നത്.
എന്‍റെ കത്തിനുള്ള മറുപടിയില്‍ ഫഹീം ജയിലിലെ ജീവിതം വിവരിക്കും. മോചിതനാവാന്‍ കഴിയാത്തതിന്റെ മുഴുവൻ നിസ്സഹായതയുമുണ്ടായിരുന്നു ആ കത്തുകളില്‍. ഒാരോ കത്തും എന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ‘എന്നാൽ കാലക്രമേണ കത്തുകളുടെ എണ്ണം കുറഞ്ഞുവന്നു. എഴുതുന്നത് തന്നെ കേസിനെക്കുെറിച്ചും വിധിയെക്കുറിച്ചും മാത്രമാണ്. കൂടുതലൊന്നും എഴുതുന്നില്ല. നീണ്ട ജയിൽ ജീവിതം മാനസികമായി മരവിപ്പിച്ചുകാണും’ യാസ്മിന്‍റെ വാക്കുകളിലുണ്ട് ജീവിതത്തിന്‍റെ മുഴുവന്‍ നിസ്സഹായതയും.
എന്നാല്‍ ഫഹീമിന് കുടുംബത്തിന്‍റെ മാനസിക പിന്തുണയെങ്കിലും കിട്ടുന്നുണ്ട്. അഹ്മദിന്‍റെ കാര്യം ഇതിലും സങ്കടമാണ്. കുടുംബത്തില്‍ നിന്നുപോലും യാതൊരു പിന്തുണയുമില്ല. കുടുംബം അത്രക്കു ഭയപ്പെട്ടിരിക്കണം. കഴിഞ്ഞ 11 കൊല്ലത്തിനിടക്കു ഞങ്ങള്‍ അഹ്മദിന്‍റെ കുടുംബത്തിന്‍റെ യാതൊരു വര്‍ത്തമാനവും കേട്ടിട്ടില്ല. ഫഹീമിന്‍റെ കൂടെ അഹ്മദ് എന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതിനപ്പുറം ഒന്നും അദ്ദേഹത്തെക്കുറിച്ചറിയില്ല.
ഹേമന്ത് കര്‍ക്കരെ ഫഹീമിന് ക്ലീന്‍ ഷീറ്റ് നല്‍കിയിരുന്നു
മുംബൈ കേസില്‍ എന്നപോലെ തന്നെ റാംപൂര്‍ കേസിലും ഫഹീമിന് ക്ലീന്‍ ഷീറ്റ് നല്‍കിയിരുന്നു. അന്നത്തെ മുബൈ തീവ്രവാദ വിരുദ്ധ ടീമിന്‍റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ റാംപൂര്‍ കേസ് പഠിക്കുകയും ആ അറസ്റ്റ് അസംബന്ധമാണന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ സഹായം കിട്ടുന്നതിനു മുമ്പെ തന്നെ മുബൈ കലാപത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു
പ്രസിദ്ധമായ 2006 ലേയും 2008ലേയും മാലേഗാവ് സ്ഫോടനത്തെപറ്റി അന്വേഷിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ മുബൈ കലാപ കേസില്‍ ഒരിക്കലും ഫഹീമും സബാഹുദ്ദീനും അറസ്റ്റ് പോലും ചെയ്യപ്പെടില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.