‘’ഇന്ന് എനിക്ക് എന്‍റെ അച്ഛനെ നഷ്ടമായി; നാളെ മറ്റാര്‍ക്കോ നഷ്ടപ്പെടാനിരിക്കുന്നു’’
|ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പൊലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിന്‍റെ മകനാണ് അഭിഷേക്.
''മതത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അക്രമങ്ങളുണ്ടാക്കാത്ത, ഒരു നല്ല പൌരനായി എന്നെ വളര്‍ത്താന്‍ ആയിരുന്നു എന്‍റെ അച്ഛന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ന് വര്‍ഗീയതയുടെ പേരില്‍ എന്‍റെ അച്ഛന് ജീവന്‍ നഷ്ടമായി. നാളെ ആരുടെ അച്ഛന്‍റെ ജീവനാണ് നഷ്ടപ്പെടാനിരിക്കുന്നത്'' - ഇത് അഭിഷേക് സിങ് എന്ന യുവാവിന്‍റെ തേങ്ങലാണ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പൊലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിന്‍റെ മകനാണ് അഭിഷേക്.
ये à¤à¥€ पà¥�ें- സുബോദ് കുമാര്‍ സിംഗിന്റെ കൊലപാതകം; 5 പേര്‍ അറസ്റ്റില്‍
തന്‍റെ സഹോദരന് ജീവന്‍ നഷ്ടമായത് അഖ്‍ലാക് കൊലപാതക കേസ് അന്വേഷിച്ചു കൊണ്ട് മാത്രമാണെന്ന് സുബോധിന്‍റെ സഹോദരിയും പറഞ്ഞു. ഇതിന് പിന്നാല്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് നഷ്ടപരിഹാരമായി പണം വേണ്ട. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശു, പശു എന്ന് ജപിക്കുകയാണെന്നും സുബോധിന്‍റെ സഹോദരി പറഞ്ഞു. അഖ്‍ലാക്കിന്‍റെ കൊലക്കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ഇന്നലെയാണ് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്.
കണ്ണിന് മുകളില്‍ വെടിയേറ്റാണ് സുബോധ് കുമാര്‍ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അക്രമികള്‍ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്തശേഷം സുബോധിനെ വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് അക്രമികള്‍ക്കിടയില്‍ സുബോധ് കുമാര്‍ ഒറ്റപ്പെട്ട് പോയതെന്നും ആക്രമണം എങ്ങനെ നടന്നുവെന്നും പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കും.
നിലവില്‍ അഞ്ച് പേരെയാണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതിയായ യോഗേഷ് രാജ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകനാണ്. ഇയാളാണ് ഗോവധം നടന്നുവെന്ന് പരാതിപ്പെട്ടത്. എഫ്.ഐ.ആറില്‍ 27പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 60പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമ സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പൊടുന്നനെ സുബോധിനെതിരെ അക്രമികള്‍ തിരിഞ്ഞത്.
അഖ്‍ലാക്ക് കേസ് അന്വേഷണത്തിനിടെ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനായ സുബോധ് കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. അക്രമിസംഘം ഒരു പൊലീസ് സ്റ്റേഷന്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. അക്രമത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.