India
India
‘മോദിയുടെ അഴിമതികള്‍ കണ്ടെത്താം, സമ്മാനം നേടാം’ തെരഞ്ഞെടുപ്പ് പ്രചാരണ ഗെയിമുമായി കോണ്‍ഗ്രസ്
|10 Feb 2019 3:05 AM GMT
മോദിയുടെ അഴിമതികളെ കണ്ടെത്തുക എന്നതാണ് കോൺഗ്രസ് പുറത്തിറക്കിയ പുതിയ വേഡ് പസിൽ ഗെയിമിന്റെ പേര്. കോൺഗ്രസിന്റെ ഒഫീഷ്യൽ...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പല രീതിയിലും പല തോതിലും ആണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു രീതി അവലംബിച്ചിരിക്കുകയാണ് ഇത്തവണ കോൺഗ്രസ്. ഇൻസ്റ്റഗ്രാം വഴി മോദി സർക്കാരിന്റെ 10 അഴിമതികൾ വേഡ് പസിലിലൂടെ കണ്ടെത്താനാണ് കോൺഗ്രസിന്റെ ചലഞ്ച്.
മോദിയുടെ അഴിമതികളെ കണ്ടെത്തുക എന്നതാണ് കോൺഗ്രസ് പുറത്തിറക്കിയ പുതിയ വേഡ് പസിൽ ഗെയിമിന്റെ പേര്. കോൺഗ്രസിന്റെ ഒഫീഷ്യൽ ഇന്‍സ്റ്റഗ്രാം പേജിൽ ഗെയിം അപ്ലോഡ് ചെയ്തിട്ടുണ്ട്. ആർക്കും പങ്കെടുക്കാം. ഉത്തരങ്ങൾ കമൻറ് ചെയ്യാം. 3 സുഹൃത്തുക്കൾക്ക് ടാഗ് ചെയ്യുകയും വേണം. ഇത്രയുമായാൽ പിന്നെ, വിജയിച്ചാൽ നിങ്ങൾക്ക് പതിനായിരം രൂപ ലഭിക്കും.
www.corruptmodi.com സന്ദർശിച്ചാൽ കാണാം വേറെയും കളികൾ. ഗെയിമുകൾക്കു പുറമേ കോൺഗ്രസ് പുറത്തിറക്കിയ 2 റാപ്പ് ഗാനങ്ങളും തരംഗമായിരിക്കുകയാണ്.