India
‘നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ അറിവില്ല’ സുബ്രഹ്മണ്യന്‍ സ്വാമി
India

‘നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ അറിവില്ല’ സുബ്രഹ്മണ്യന്‍ സ്വാമി

Web Desk
|
23 March 2019 4:24 PM GMT

എക്സ്ചെയ്ഞ്ച് റേറ്റ് അനുസരിച്ച് ഒരിക്കലും സാമ്പത്തിക ശക്തികളെ വിലയിരുത്താനാവില്ലെന്നും അത് മാറിമറിയുന്ന കണക്കുകളാണെന്നുമാണ് അദ്ദേഹം പറയുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നിലനില്‍ക്കെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തിയാണ് ഇന്ത്യയെന്ന് പറയുകയാണ് മോദിയും ജെയ്റ്റ്ലിയും. ജി.ഡി.പിയെ ഉദ്ദരിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇത് വെളിപ്പെടുത്തിയത്. യു.എസ്.എയും ചൈനയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

എക്സ്ചെയ്ഞ്ച് റേറ്റ് അനുസരിച്ച് ഒരിക്കലും സാമ്പത്തിക ശക്തികളെ വിലയിരുത്താനാവില്ലെന്നും അത് മാറിമറിയുന്ന കണക്കുകളാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് പോലുള്ള കണക്കുകള്‍ ഉദ്ദരിക്കുകയാണെങ്കില്‍ ഇന്ത്യ ഏഴാമത്തെ സാമ്പത്തിക ശക്തിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ വ്യക്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി.

Similar Posts