ജാലിയന്‍വാല ബാഗ് കൂട്ടക്കുരുതിക്ക് ഒരു നൂറ്റാണ്ട്
|ബ്രിട്ടീഷ് സൈന്യത്തിന്‍റെ കണക്ക് പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. യഥാര്‍ത്ഥ മരണ സംഖ്യ ആയിരം കവിയുമെന്ന് ചരിത്ര പുസ്തകങ്ങള്‍ പറയുന്നു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു.
ജാലിയന്‍വാല ബാഗ് കൂട്ടക്കുരുതിക്ക് ഒരു നൂറ്റാണ്ട്. 1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലബാഗില്‍ ഒത്തുകൂടിയ നിരായുധരായ ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം നിഷ്കരുണം വെടിയുതിർത്തത്. ബ്രിട്ടീഷ് ഓദ്യോഗിക കണക്കനുസരിച്ച് 379 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ജാലിയന്‍വാല ബാഗ് മൈതാനം അന്ന് രക്തക്കളമായി മാറി. പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയതായിരുന്നു അവര്‍. ആയിരങ്ങള്‍ക്ക് നേരെ ജനറല്‍ ഡയറിന്‍റെ പട്ടാളക്കാർ നിർത്താതെ വെടിയുതിർത്തു. 1650 റൌണ്ടെന്ന് കണക്ക്.
പത്ത് അടിയോളം ഉയരമുള്ള കൂറ്റന്‍ മതിലിന് ചുറ്റുമുള്ള അഞ്ച് വാതിലുകളും പൂട്ടിയ ശേഷമായിരുന്നു പട്ടാളത്തിന്റെ നരനായാട്ട്. പ്രാണരക്ഷക്കായി അവര്‍ ചിതറിയോടി. പലരും മൈതാനത്തിന് നടുവിലെ കിണറില്‍ വീണു. വെടിയുണ്ടകള്‍ തീർന്നതോടെ പട്ടാലം പിന്‍വാങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്‍റെ കണക്ക് പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. യഥാര്‍ത്ഥ മരണ സംഖ്യ ആയിരം കവിയുമെന്ന് ചരിത്ര പുസ്തകങ്ങള്‍ പറയുന്നു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ പേരുകള്‍ മൈതാനത്തിനു പുറ്റുമുള്ള മതിലില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആവര്‍ത്തിക്കുന്ന ബ്രീട്ടീഷ് സർക്കാറിന്റെ ഖേദ പ്രകടനം രക്തസാക്ഷികള്‍ക്ക് ലഭിച്ച ചെറിയ നീതിയായി കണക്കാക്കാം.