India
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യോഗി ആദിത്യനാഥ് 
India

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യോഗി ആദിത്യനാഥ് 

Web Desk
|
8 Jun 2019 5:28 AM GMT

അയോധ്യയില്‍ ശോധ് സന്‍സ്ഥനില്‍ ഒറ്റത്തടിയില്‍ തീര്‍ത്ത ശ്രീരാമന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ശോധ് സന്‍സ്ഥനില്‍ ഒറ്റത്തടിയില്‍ തീര്‍ത്ത ശ്രീരാമന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈട്ടിത്തടിയിലാണ് പ്രതിമ തീര്‍ത്തിരിക്കുന്നത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നായ കോദണ്ഡ രാമന്റെ രൂപമാണ് തടിയില്‍ തീര്‍ത്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് എംപോറിയത്തില്‍ നിന്നാണ് പ്രതിമ വാങ്ങിയത്.

രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയത്തിലെ നിഷേധാത്മകതയെ ഒഴിവാക്കിയെന്ന് യോഗി പറഞ്ഞു. രാജ്യം സുരക്ഷിതമാണെങ്കില്‍ രാജ്യത്തെ മതങ്ങളും സുരക്ഷിതമായിരിക്കും. ഞങ്ങളുടെ എല്ലാവരുടേയും ലക്ഷ്യം ദേശീയതയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തിനായി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞവര്‍ക്ക് യോഗി നന്ദിയും പറഞ്ഞു. അയോധ്യ വിഷയത്തില്‍ ബി.ജെ.പി നിലപാട് കടുപ്പിക്കുന്നതിനിടെയാണ് രാമപ്രതിമ അനാച്ഛാദനം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

Similar Posts