ഭൂരിപക്ഷത്തിന്റെ ക്ഷമ നശിച്ചാല്‍ ഗോധ്ര പോലുള്ള കലാപം ആവര്‍ത്തിച്ചേക്കാമെന്ന് ബി.ജെ.പി മന്ത്രി
|കർണാടകയിലെ ടൂറിസം, സാംസ്കാരിക മന്ത്രി സി.ടി രവിയാണ് ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്.
ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ നഷ്ടപ്പെട്ടാൽ ഗോധ്ര കലാപം പോലുള്ള സംഭവങ്ങൾ ആവർത്തിച്ചേക്കാമെന്ന് ബി.ജെ.പി മന്ത്രി. കർണാടകയിലെ ടൂറിസം, സാംസ്കാരിക മന്ത്രി സി.ടി രവിയാണ് ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ കലാപ ഭീഷണി.
“ഈ മനോഭാവമാണ് ഗോധ്രയിൽ ട്രെയിൻ കത്തിച്ചത്... ഇവിടത്തെ ഭൂരിപക്ഷ സമൂഹം ക്ഷമയുള്ളവരാണ്. എന്നാല്‍ നിങ്ങൾ എല്ലായിടത്തും തീ പടര്‍ത്താൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ ക്ഷമ നശിച്ചാല്‍ എന്തുസംഭവിക്കുമെന്ന് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലത്.'' - മന്ത്രി പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് എം.എൽ.എ യു.ടി ഖാദറിനെ പരാമർശിച്ച് മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: “ഭൂരിപക്ഷം പ്രതികരിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഖാദറിന് അറിയാമെന്ന് കരുതുന്നു. ഗോധ്രയിൽ ട്രെയിൻ കത്തിച്ച ശേഷമുണ്ടായ കലാപത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഖാദര്‍ കണ്ടതാണ്.”
ये à¤à¥€ पà¥�ें- മംഗളുരുവില്‍ പൊലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു
മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഇന്നലെ പൊലീസ് വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്നലെ വൈകുന്നേരം വെടിവെപ്പുണ്ടായത്.