India
‘എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും’ രവിശങ്കര്‍ പ്രസാദ്
India

‘എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും’ രവിശങ്കര്‍ പ്രസാദ്

Ali
|
29 Dec 2019 10:54 AM GMT

എന്‍.ആര്‍.സിക്ക് നിയമസാധുത ഉറപ്പാക്കും, ജനസംഖ്യ രജിസ്റ്ററിലെ ചില വിവരങ്ങള്‍ എന്‍.ആര്‍.സിക്ക് വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി

എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്‍.ആര്‍.സിക്ക് നിയമസാധുത ഉറപ്പാക്കും. ജനസംഖ്യ രജിസ്റ്ററിലെ ചില വിവരങ്ങള്‍ എന്‍.ആര്‍. സിക്ക് വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്‍.ആര്‍.സിക്കെതിരെ എന്‍.ഡി.എ സഖ്യകക്ഷികളില്‍ നിന്ന് ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം.

‘എന്‍.ആര്‍.സി വിഷയത്തില്‍ ആദ്യം ഒരു നിലപാട് സ്വീകരിക്കണം. പിന്നീട് നോട്ടിഫിക്കേഷന്‍ പുറത്തിറക്കണം തുടങ്ങി നിരവധി നടപടി ക്രമങ്ങളുണ്ട്’. ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുത്താലും അത് പരസ്യമായിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയ ശേഷം അവരുടെ അഭിപ്രായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്.

ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ എന്‍.ആര്‍.സിക്ക് വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയാോ ചെയ്യാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്‍ആര്‍സിയും എന്‍.പി.ആറും രണ്ടാണെന്നും ഒരു ബന്ധവുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതിന് പിന്നാലെയാണ് നിയമമന്ത്രി വീണ്ടും അഭ്യൂഹങ്ങളിലേക്ക് നയിക്കുന്ന പ്രതികരണം നടത്തിയത്.

Similar Posts