India
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ കാവിനിറം നല്‍കണമെന്ന് പൊതു താത്പര്യ ഹരജി
India

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ കാവിനിറം നല്‍കണമെന്ന് പൊതു താത്പര്യ ഹരജി

|
10 July 2020 5:22 AM GMT

ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നിലാണ് പൊതുതാത്പര്യ ഹരജി എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടി ഓണ്‍ലൈന്‍ ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ കാവിനിറം അടയാളപ്പെടുത്തണമെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി. ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നിലാണ് പൊതുതാത്പര്യ ഹരജി എത്തിയിരിക്കുന്നത്. അഡ്വക്കറ്റ് യാതിന്‍ സോണിയാണ് ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് ശേഷം സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവ എളുപ്പം തിരിച്ചറിയാന്‍ കാവിനിറം അടയാളപ്പെടുത്തണമെന്നാണ് ഹര്‍ജിയുടെ ഉള്ളടക്കം. പൂര്‍ണമായും സ്വദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ നല്‍കണമെന്നാണ് ഹരജിയിലുള്ളത്

കൂടാതെ, വിദേശത്ത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നീല നിറമുള്ള കോഡും പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് ചുവന്ന നിറത്തിലുള്ള കോഡും വിദേശകമ്പനികളുടെ ഒരു ഉത്പ്പന്നം ഇന്ത്യയിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ അവയ്ക്ക് മഞ്ഞ നിറത്തിലുള്ള കോഡും നല്‍കണം.. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയെ പിങ്ക് നിറത്തിലുള്ള കോഡ് ഉപയോഗിച്ച് രേഖപ്പെടുത്തണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കളര്‍കോഡുകള്‍ എല്ലാ ഉല്‍പ്പന്നങ്ങളിലും നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് വളരെ വേഗം നടപ്പിലാക്കാനാകുമെന്നും ഹരജിക്കാരന്‍ പറയുന്നു.

Similar Posts