രക്ഷാബന്ധന് മുഖ്യമന്ത്രിക്ക് സമ്മാനം രാഖി:, പകരം വനിതാ എം.പി ആവശ്യപ്പെട്ടത് മദ്യനിരോധം: സാരി അയക്കാമെന്ന് മുഖ്യമന്ത്രി
|സംസ്ഥാനത്തെ ബിജെപി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരിന് കാരണമായിരിക്കുകയാണിത്
രക്ഷാബന്ധന് ദിനത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് രാഖി സമ്മാനമായി അയച്ച് ബിജെപി വനിതാ എംപി. സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ സരോജ് പാണ്ഡെ പകരം സമ്മാനമായി ആവശ്യപ്പെട്ടത്. ഇത് സംസ്ഥാനത്തെ ബിജെപി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരിന് കാരണമായിരിക്കുകയാണ്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഭൂപേഷ് ബാഗലിനാണ് സരോജ് പാണ്ഡെ രാഖി സമ്മാനമായി അയച്ചു കൊടുത്തത്. രാഖിക്ക് പകരം സമ്മാനം വേണമെന്ന സരോജ് പാണ്ഡെയുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചില്ല. ഛത്തീസ്ഗഢിലെ പരമ്പരാഗത സാരിയായ ലുഗ്ര സമ്മാനമായി നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം..
''മദ്യം നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് സര്‍ക്കാരുള്ളത്. താങ്കള്‍ ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിനും രാഖി അയച്ച് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.
2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു കത്തിനൊപ്പം രാഖിയും ഉള്‍പ്പെടുത്തി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപെട്ടത് മദ്യനിരോധമായിരുന്നു. 2019 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മദ്യനിരോധം നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ സംസ്ഥാനം നിയമിച്ചിട്ടുണ്ട്.