India
രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജക്ക് മുഖ്യാതിഥിയാകേണ്ട ആളായിരുന്നു, വിളിക്കുക പോലും ചെയ്യാതിരുന്നത് മോശമായിപ്പോയി രഞ്ജന്‍ ഗൊഗോയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
India

''രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജക്ക് മുഖ്യാതിഥിയാകേണ്ട ആളായിരുന്നു, വിളിക്കുക പോലും ചെയ്യാതിരുന്നത് മോശമായിപ്പോയി'' രഞ്ജന്‍ ഗൊഗോയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

|
24 July 2020 11:10 AM GMT

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രിം കോടതി വിധി വന്നപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്

അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജക്ക് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഗൊഗോയിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

‘രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രിം കോടതി വിധി വന്നപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗൊഗോയിയ്ക്ക് മേലുണ്ടായിരുന്നു. രാജ്യസഭയിലേക്ക് പ്രസിഡന്‍റിന്‍റെ നോമിനിയായി ഗൊഗോയ് എത്തിയപ്പോള്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചവരില്‍ പ്രധാനിയായിരുന്നു സിന്‍ഹ.

യശ്വന്ത് സിന്‍ഹ
Similar Posts