India
അയോധ്യ വിധിയില്‍ അഭിപ്രായം: സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല
India

അയോധ്യ വിധിയില്‍ അഭിപ്രായം: സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല

|
24 Aug 2020 3:40 AM GMT

കോടതി വിധിയെ കുറിച്ച് അഭിപ്രായം പറയുന്നത് അപകീർത്തികരമോ അവഹേളനമോ അല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ബാബരി മസ്ജിദ് - രാമജന്മഭൂമി കേസിലെ വിധിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ നടി സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി നിഷേധിച്ചു. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് അനുമതി നിഷേധിച്ചത്.

സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്. കോടതി വിധിയെ കുറിച്ച് അഭിപ്രായം പറയുന്നത് അപകീർത്തികരമോ അവഹേളനമോ അല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. സ്വര പറഞ്ഞത് സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് കോടതിയെ അവഹേളിക്കല്‍ അല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

മുംബൈയിലെ ഒരു പരിപാടിയില്‍ സ്വര ഭാസ്കര്‍ ബാബരി വിധിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെയായിരുന്നു പരാതി- "ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതേ വിധിയില്‍ മസ്ജിദ് തകർത്തവർക്ക് പാരിതോഷികം നൽകുന്നു. അങ്ങനെയൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്".

സ്വരയുടെ പ്രസ്താവനയുടെ ആദ്യ ഭാഗം വസ്തുതയാണെന്ന് അറ്റോര്‍ണി ജനറല്‍ നിരീക്ഷിച്ചു. രണ്ടാം ഭാഗം കാഴ്ചപ്പാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts