India
പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസ്; നിരുപാധിക മാപ്പപേക്ഷിക്കാനുള്ള സമയം ഇന്നവസാനിക്കും
India

പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസ്; നിരുപാധിക മാപ്പപേക്ഷിക്കാനുള്ള സമയം ഇന്നവസാനിക്കും

|
24 Aug 2020 2:01 AM GMT

മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹരജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു

കോടതിയലക്ഷ്യ ഹരജിയിൽ നിരുപാധിക മാപ്പപേക്ഷിക്കാൻ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്നവസാനിക്കും. മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹരജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ മാപ്പ് പറയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്.

ये भी पà¥�ें- കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചിരുന്നു.എന്നാല്‍ ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.

ये भी पà¥�ें- പ്രശാന്ത് ഭൂഷനെതിരായ നടപടി ജുഡീഷ്യറിയുടെ അടിസ്ഥാന തത്വത്തെ തകർക്കുന്നതെന്ന് ജസ്റ്റീഷ്യ

Similar Posts