നിതീഷ് കുമാറിന്റെ ജനപ്രീതി കുറഞ്ഞു; ബീഹാറിൽ ഭരണവിരുദ്ധവികാരമെന്ന് അഭിപ്രായ സർവേ
|സീറ്റുകളുടെ എണ്ണമനുസരിച്ച് നിലവിലെ എന്.ഡി.എ ഭരണം തുടരുമെന്ന് അഭിപ്രായ സർവ്വേ
ബീഹാറിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി അഭിപ്രായ സർവ്വേ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതി കുറഞ്ഞതായും സർവ്വേ. എന്നാൽ സീറ്റുകളുടെ എണ്ണമനുസരിച്ച് നിലവിലെ എന്.ഡി.എ ഭരണം തുടരുമെന്ന് അഭിപ്രായ സർവ്വേ.
അയാൻസ്- സീ-വോട്ടറിന്റെ അഭിപ്രായ സർവ്വേയിലാണ് പുതിയ വിവരങ്ങൾ. ഇതനുസരിച്ച് എൻ.ഡിഎ സഖ്യം 141- മുതൽ 161 സീറ്റുകൾ നേടും. യുപിഎ - ആർ.ജെ.ഡി സഖ്യത്തിന് 64 നും 84 നും ഇടയിൽ സീറ്റുകൾ കിട്ടും. ഇടതുകക്ഷികൾ ഉൾപ്പെടെ മറ്റുള്ളവർക്ക് പരമാവധി 23 സീറ്റുകൾ കിട്ടും.
എന്നാൽ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നാണ് സൂചന. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവർ 30% മാത്രമാണ്. ഭരണതലത്തിൽ മാറ്റം വരണമെന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. 10.7% പേരാണ് നിതീഷ് സർക്കാരിന് അനുകൂലം. 8.5% പേർ പ്രതിപക്ഷം വരണമെന്ന് ആഗ്രഹിക്കുന്നു.
വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഡിഎയ്ക്ക് 44.8% ഉം യു.പി.എ യ്ക്ക് 33.4 ഉം ആണ്. ആകെ 243 സീറ്റുകളാണുള്ളത്. ബീഹാറിന്റെ 5 മേഖലകളിലും എൻ.ഡി.എയ്ക്കാണ് മുൻതൂക്കം. ഈസ്റ്റ് ബിഹാർ, വെസ്റ്റ് ബീഹാർ, മഗദ - ഭോജ്പൂർ, മിഥിലാഞ്ചൽ, സീമാഞ്ചൽ എന്നിവിടങ്ങളിൽ കൂടുതൽ സീറ്റുകൾ എന്.ഡി.എയ്ക്കാണ്.
ലോക്ക്ഡൗണിനും തൊഴിലാളി പലായനത്തിനും ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.