India
‘പ്രളയത്തിൽ മുങ്ങിയ അസമിനേക്കാള്‍ മോദിയെ വിഷമിപ്പിക്കുന്നത് 22കാരിയുടെ ട്വീറ്റ്
India

‘പ്രളയത്തിൽ മുങ്ങിയ അസമിനേക്കാള്‍ മോദിയെ വിഷമിപ്പിക്കുന്നത് 22കാരിയുടെ ട്വീറ്റ്

Web Desk
|
21 March 2021 12:02 PM GMT

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിശ രവിയുടെ ടൂൾകിറ്റ് വിഷയത്തില്‍ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു

അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന.

‘ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചു. അദ്ദേഹം ഒരു വികസനത്തെ കുറിച്ചോർ‌ത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാൻ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ അസമിൽ ബി.ജെ.പിയുടെ പ്രവർത്തനത്തെക്കുറിച്ചോ ആണ് പറയുന്നതെന്ന്. എന്നാൽ പ്രധാനമന്ത്രി പറയുന്നത് 22 വയസ്സുള്ള ഒരു പെൺകുട്ടി(ദിശ രവി)യുടെ ട്വീറ്റിനെ കുറിച്ചാണെന്ന് കേട്ട് ഞാൻ ഞെട്ടി. അസമിലെ തേയില വ്യവസായം ഇല്ലാതാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തെറ്റായ ചിത്രങ്ങൾ കോണ്‍ഗ്രസ് സമൂഹമാധ്യമത്തിൽ ഇട്ടതിനെ കുറിച്ചും അദ്ദേഹം വ്യാകുലവാനായിരുന്നു. എന്തുകൊണ്ടാണ് മോദി പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെകുറിച്ചും അഞ്ച് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായ പൗരത്വ പ്രതിഷേധത്തെ കുറിച്ചും വ്യാകുലപ്പെടാത്തതെന്നും പ്രിയങ്ക ചോദിച്ചു.’– പ്രിയങ്ക ഗാന്ധി പറഞ്ഞു.

അസമിലെ ചൗബയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിശ രവിയുടെ ടൂൾകിറ്റ് വിഷയത്തില്‍ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts