India
നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ബംഗാളിനെ മുക്തമാക്കും; അമിത് ഷാ
India

'നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ബംഗാളിനെ മുക്തമാക്കും'; അമിത് ഷാ

Web Desk
|
21 March 2021 12:40 PM GMT

ബംഗാളിലെ എഗ്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബംഗാളിലെ എഗ്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അതേസമയം മമതാ ബാനർജിയുടെ മുൻ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി ബി.ജെ.പിയിൽ ചേർന്നു. മിഡ്നാപ്പൂരിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ വെച്ചാണ് 79കാരനായ ശിശിർ അധികാരി ബി.ജെ.പിയിൽ ചേർന്നത്. നേരത്തെ സുവേന്ദു മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയിൽ ചേർന്നിരുന്നു. പിന്നാലെയാണ് പിതാവും ബി.ജെ.പിയിലെത്തുന്നത്.

ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ബി.ജെ.പി നേതാവ് മാൻസുഖ് മാണ്ഡ്‌വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അമിത് ഷായുടെ റാലിയിലേക്ക് ക്ഷണിച്ചായിരുന്നു മാൻസുഖിൻറെ കൂടിക്കാഴ്ച. സുവേന്ദു അധികാരിയുടെ പിതാവും സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിമാരാണ്. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts