കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട: രാഹുല്‍ ഗാന്ധി
|കന്യാസ്ത്രീകളെ ആക്രമിച്ചത് ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പിക്കാരാണെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഒറ്റക്കെട്ടായി സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോല്‍പിക്കാന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
''കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാർ കുപ്രചാരണത്തിന്‍റെ ഫലമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തൽ നടപടി എടുക്കാനുമുള്ള സമയമാണ് ഇത്''.
The attack in UP on nuns from Kerala is a result of the vicious propaganda run by the Sangh Parivar to pitch one community against another and trample the minorities.
— Rahul Gandhi (@RahulGandhi) March 24, 2021
Time for us as a nation to introspect and take corrective steps to defeat such divisive forces.
കന്യാസ്ത്രീകളെ ആക്രമിച്ചത് ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പിക്കാരാണെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു.