"മാപ്പ്", നരേന്ദ്രമോദിയോട് ക്ഷമ ചോദിച്ച് ശശിതരൂര്‍
|തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരു വിസ്മരിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനാണ് ക്ഷമ പറഞ്ഞത്. ഇന്ദിരയുടെ പേരു പരാമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പത്രവാര്‍ത്ത സഹിതമാണ് തരൂരിന്റെ ക്ഷമാപണം. തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
I don't mind admitting when I'm wrong. Yesterday, on the basis of a quick reading of headlines &tweets, I tweeted "everyone knows who liberated Bangladesh," implying that @narendramodi had omitted to acknowledge IndiraGandhi. It turns out he did: https://t.co/YE5DMRzSB0 Sorry!
— Shashi Tharoor (@ShashiTharoor) March 27, 2021
'തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്' തരൂര്‍ ട്വീറ്റില്‍ പറയുന്നു.
The claim that ANYONE did satyagraha for the freedom of Bangladesh and were arrested is too ridiculous to require refutation. https://t.co/yCDH20MtmG
— Srinath Raghavan (@srinathraghava3) March 26, 2021
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് ഏവര്‍ക്കും അറിയാവുന്നതാണെന്ന്, മോദി ഇന്നലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ബംഗ്ലാദേശില്‍ എത്തിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിനു ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ആണിത്.