India
India
ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ആറംഗസംഘം പിടിയിൽ
|28 March 2021 3:35 AM GMT
വിഷം ശേഖരിച്ചത് 200 ഓളം മൂർഖൻ പാമ്പുകളിൽ നിന്ന്
ഒഡീഷയിൽ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ആറംഗസംഘം വനംപ്പിന്റെ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് അധികൃതർ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തത്. കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു വിഷം.
പ്രതികളിൽ നിന്ന് ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ അശോക് മിശ്ര പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഒരു കോടിരൂപയിലധികം വിലവരും. 200ഓളം മൂർഖൻ പാമ്പുകളിൽനിന്നു മാത്രമേ ഒരു ലിറ്റർ പാമ്പിൻ വിഷം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.