തമിഴ്നാട് മുഖ്യമന്ത്രിക്കെതിരായ ഡി.എം.കെ നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം
|മുഖ്യമന്ത്രി ഇ.പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞാണെന്നായിരുന്നു രാജയുടെ പരമാർശം
തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിക്കെതിരായ ഡി.എം.കെ നേതാവ് എ.രാജയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം. പരാമർശത്തിൽ എ.രാജ മാപ്പ് പറഞ്ഞെങ്കിലും വിഷയം പ്രചാരണ രംഗത്ത് ചർച്ചയാക്കാനാണ് അണ്ണാ ഡി.എം.കെ നീക്കം.
മുഖ്യമന്ത്രി ഇ.പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞാണെന്ന രാജയുടെ പരമാർശം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. രാജയുടേത് തമിഴ്നാട്ടിലെ സ്ത്രീകളോടും അമ്മമാരോടുമുള്ള അവഹേളനമാണെന്നാണ് അണ്ണാ ഡി.എം.കെ പ്രചാരണം. പരാമർശത്തെ കുറിച്ച് സൂചിപ്പിച്ച് പളനിസ്വാമി പൊട്ടികരഞ്ഞതോടെ ഡി.എം.കെ പ്രതിരോധത്തിലായി.
രാജയ്ക്കെതിരെ തമിഴ്നാട്ടിൽ പലയിടത്തും പ്രതിഷേധങ്ങൾ നടന്നു. വിവാദങ്ങൾക്കിടെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ.രാജ രംഗത്തെത്തി. വാക്കുക്കൾ തെറ്റായിപ്പോയെന്നും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും എ.രാജ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉൾപ്പെടെ പരാതി നൽകി വിഷയം സജീവ ചർച്ചയാക്കാനാണ് അണ്ണാ ഡി.എം.കെ നീക്കം.