ഛര്‍ദ്ദിക്കാനായി ബസില്‍ നിന്നും തല പുറത്തിട്ട പെണ്‍കുട്ടി ട്രക്കിടിച്ച് മരിച്ചു
|മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം. തമന്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഛര്‍ദ്ദിക്കാനായി തല പുറത്തിട്ട 13കാരിക്ക് ദാരുണാന്ത്യം. തല ട്രക്കിലിടിച്ച് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. തമന്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം.
ഇന്‍ഡോര്‍-ഇച്ചാപ്പുര്‍ ഹൈവയില്‍ റോഷിയാഫേറ്റിലായിരുന്നു അപകടമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സീമ അലവ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്. അമ്മ റുക്സാനക്കും സഹോദരി ഹീനക്കുമൊപ്പം ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു തമന്ന. ഛര്‍ദിക്കാനായി ബസിന്‍റെ ജനലിലൂടെ തല പുറത്തിട്ടപ്പോള്‍ എതിര്‍ ദിശയില്‍നിന്ന് ട്രക്ക് തല ഛേദിച്ച് മുന്നോട്ട് പോകുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു.
ട്രക്കിന്‍റെ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ട്രക്ക് കസ്റ്റഡിയിലെടുത്തതായും ഡ്രൈവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായും പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും സീമ അഡാ പറഞ്ഞു.