India
പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു
India

പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു

Web Desk
|
1 April 2021 5:04 AM GMT

പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. 

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും.

കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു. ജനുവരിയിൽ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന്​ ഇത്​769 രൂപയായും 25ന്​ 794 രൂപയായും വര്‍ധിപ്പിച്ചു. മാർച്ചിൽ 819 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.

പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്ചാത്തലത്തിൽ പെട്രോൾ- ഡീസൽ വിലയിലും എണ്ണകമ്പനികള്‍ നേരിയ കുറവ് വരുത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts