India
എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
India

എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

Web Desk
|
1 April 2021 1:31 PM GMT

എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ് രാജസ്ഥാൻ.

രാജസ്ഥാനില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ഭീമ യോജന എന്നാണ് പദ്ധതിയുടെ പേര്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെലോട്ട് 2020-21 ബജറ്റില്‍ വകയിരുത്തിയ പദ്ധതിയുടെ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഓരോ കുടുംബത്തിനും ലഭിക്കുക.

സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും പണം നല്‍കാതെ തന്നെ ചികിത്സ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എല്ലാവർക്കും രജിസ്റ്റർ ചെയ്ത് പണരഹിത ചികിത്സ ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts