India
എ രാജയുടെ നാക്കുപിഴ പ്രചാരണായുധമാക്കി എതിര്‍കക്ഷികള്‍
India

എ രാജയുടെ നാക്കുപിഴ പ്രചാരണായുധമാക്കി എതിര്‍കക്ഷികള്‍

Web Desk
|
2 April 2021 2:53 AM GMT

രാജയെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് ഡി.എം.കെ പുറത്താക്കി.

എം.പി എ രാജക്കതെിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ പ്രതിരോധത്തിലായി ഡി.എം.കെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പടെ രംഗത്തെതിയതോടെ വിഷയം വീണ്ടും പ്രചാരണ രംഗത്ത് സജീവ ചർച്ചയാണ്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്നയാളാണെന്നുള്ള എ രാജയുടെ പരമാർശമാണ് ഡി.എം.കെക്ക് തലവേദനയായിരിക്കുന്നത്. പരാമർശം അതിരുകടന്നതെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി. പിന്നാലെ രാജയെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് ഡി.എം.കെ പുറത്താക്കി.

എന്നാൽ രാജയുടേത് തമിഴ്നാട്ടിലെ സ്ത്രീകളോടും അമ്മമാരോടുള്ള അവഹേളനമാണെന്നാണ് അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണം... തമിഴ്നാട്ടിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജയെ വിമര്‍ശിച്ചു. സ്ത്രീകളേടുള്ള ഡിഎംകെയുടെ സമീപനമാണ് രാജയുടെ പരാമർശത്തിലൂടെ വ്യക്തമായതെന്ന് അമിത് ഷാ പറഞ്ഞു.

രാജയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചുവെന്നാണ് ഡി.എം.കെ നൽകുന്ന വിശദീകരണം. സംഭവത്തിൽ എ രാജയ്ക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts