India
തന്നെ തോല്‍പ്പിക്കാന്‍ എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പി പണം നല്‍കിയെന്ന് മമത
India

തന്നെ തോല്‍പ്പിക്കാന്‍ എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പി പണം നല്‍കിയെന്ന് മമത

Web Desk
|
3 April 2021 10:27 AM GMT

വിഭജിക്കപ്പെടാതിരിക്കാനും എന്‍.ആര്‍.സി നടപ്പാക്കാതിരിക്കാനും എ.ഐ.എം.ഐ.എമ്മിനും ഐ.എസ്.എഫിനും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു

ബി.ജെ.പിക്കും എ.ഐ.എം.ഐ.എമ്മിനുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും മമത പറഞ്ഞു.

” ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ചായ കുടിക്കും ഒന്നിച്ച് ദുര്‍ഗാപൂജാ ആഘോഷിക്കും. അതാണ് നമ്മുടെ സംസ്‌ക്കാരം. ഗ്രാമത്തില്‍ എന്തെങ്കിലും അസ്വാരസ്യം ഉണ്ടായാല്‍ അതിന്റെ ഗുണം കിട്ടുക ബി.ജെ.പിക്കാണ്,”മമത പറഞ്ഞു.

എ.ഐ.എം.ഐ.എമ്മും ഐ.എസ്.എഫും ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മമത ആരോപിച്ചു.

വിഭജിക്കപ്പെടാതിരിക്കാനും എന്‍.ആര്‍.സി നടപ്പാക്കാതിരിക്കാനും എ.ഐ.എം.ഐ.എമ്മിനും ഐ.എസ്.എഫിനും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു.

” അവര്‍ക്ക് വോട്ട് നല്‍കിയാല്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് നല്‍കി എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്ദിഗ്രാമില്‍, നിങ്ങളുടെ മകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകും, അതാണ് ഈ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നത്. ബി.ജെ.പി പുറത്തുനിന്നിറക്കിയ ഗുണ്ടകള്‍ക്ക് വോട്ട് നല്‍കരുത് മമത പറഞ്ഞു.

'ഞാൻ ഏതു സീറ്റിൽ നിന്നും മത്സരിക്കണമെന്ന് നിർദേശിക്കാൻ ഞാൻ നിങ്ങളുടെ പാർട്ടി മെമ്പറല്ല. നന്ദിഗ്രാമിൽ നിന്നാണ് ഞാൻ മത്സരിക്കുന്നത്. അവിടെനിന്ന് ജയിക്കുകയും ചെയ്യും.' മമത പറഞ്ഞു.

മറ്റൊരു മണ്ഡലത്തിൽ നിന്നും ദീദി മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങളെക്കുറിച്ച് ദീദി മറുപടി പറയണം എന്ന മോദി പരിഹാസത്തിനും മമതക്ക് മറുപടിയുണ്ടായിരുന്നു.

'ദീദി ഭൻവാരി പൂരിൽ നിന്നും നന്ദിഗ്രാമിലേക്ക് വന്നു. പിന്നീടാണ് ഇവിടെയെത്തിയത് അബദ്ധമായെന്ന് മനസ്സിലായത്. നന്ദിഗ്രാമിൽ മൂന്ന് ദിവസമായി കാമ്പ് ചെയ്യാൻ നിർബന്ധിതയായിരിക്കുകയാണ് ദീദി.- മോദി പറഞ്ഞു.

'ആദ്യം താങ്കൾ തങ്കളുടെ ആഭ്യന്തര മന്ത്രിയെ നിയന്ത്രിക്കൂ.. എന്നിട്ടുമതി മതി ഞങ്ങളെ ഉപദേശിക്കുന്നത്. ഞങ്ങളെ നിയന്ത്രിക്കാൻ ഞങ്ങൾ നിങ്ങളുടെ പാർട്ടി മെമ്പർമാരല്ല' എന്നും മമത പറഞ്ഞു.

'ദീദി നന്ദിഗ്രാമിൽ ജയിക്കും. മറ്റൊരു സീറ്റിൽ നിന്ന് മത്സരിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. 2024ൽ മത്സരിക്കാൻ വാരാണസിയല്ലാതെ മറ്റൊരു സീറ്റ് മോദി കണ്ടുവെക്കുന്നത് നല്ലതാണ്' തൃണമൂൽ കോൺഗ്രസ് മോദിക്ക് ഉത്തരം നൽകി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts