ജസ്റ്റിസ് എൻ.വി.രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
|നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എൻ.വി.രമണയെ പിൻഗാമിയായി ശുപാർശ ചെയ്തിരുന്നു
ജസ്റ്റിസ് എൻ.വി.രമണയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. 23ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എൻ.വി.രമണയെ പിൻഗാമിയായി ശുപാർശ ചെയ്തിരുന്നു.
1957 ഓഗസ്റ്റ് 27 ന്, ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിലാണ് എൻവി രാമണയുടെ ജനനം. 2000 ഏപ്രിൽ 27 നാണ് അദ്ദേഹത്തെ ആദ്യമായി ആന്ധ്ര ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിക്കുന്നത്. 2013 മെയ് 10 -ന് അദ്ദേഹത്തിന് വീണ്ടും സ്ഥാനക്കയറ്റം കിട്ടി, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുന്നു.അവിടെ ഏതാണ്ട് ഒരു വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം, 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണ സുപ്രീം കോടതിയിലേക്ക് നിയുക്തനായത്. 2021 ഏപ്രിൽ 24 ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലാണ്, നിലവിലെ സീനിയോറിറ്റി ക്രമങ്ങൾ പാലിച്ചുകൊണ്ടുതന്നെ, ജസ്റ്റിസ് എൻ.വി രമണ അധികാരമേറ്റെടുക്കുക.