India
പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി
India

'പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി'; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി

Web Desk
|
7 April 2021 6:26 AM GMT

നേരത്തെ, ബിജെപി വോട്ടർമാർക്ക് പണം നൽകുന്നുണ്ടെന്ന ആരോപണവുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി. കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസനൊപ്പം പോളിങ് ബൂത്തിലേക്ക് നടി അതിക്രമിച്ചു കയറിയതായി ബിജെപി പരാതിപ്പെട്ടു. ശ്രുതി ഹാസനെതിരെ ക്രിമനൽ കേസെടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ചെന്നൈയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭയിൽ മത്സരിക്കുന്ന മണ്ഡലമായ കോയമ്പത്തൂർ സൗത്തിലേക്ക് കമൽഹാസനെത്തിയത്. കൂടെ മക്കളായ ശ്രുതിയും അക്ഷരയുമുണ്ടായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡണ്ട് വാനതി ശ്രീനിവാസന്‍, കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് മയൂര ജയകുമാര്‍ എന്നിവരാണ് കമലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ, ബിജെപി വോട്ടർമാർക്ക് പണം നൽകുന്നുണ്ടെന്ന ആരോപണവുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു.

Similar Posts