India
മഹാരാഷ്ട്രയിലെ കോവിഡ് വളര്‍ച്ചക്ക് കാരണം അതിഥി തൊഴിലാളികളെന്ന് രാജ് താക്കറെ
India

മഹാരാഷ്ട്രയിലെ കോവിഡ് വളര്‍ച്ചക്ക് കാരണം അതിഥി തൊഴിലാളികളെന്ന് രാജ് താക്കറെ

Web Desk
|
7 April 2021 7:59 AM GMT

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് കാരണം അന്യ സംസ്ഥാന തൊഴിലാളികളെെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. കോവിഡ് ടെസ്റ്റിനുള്ള അടിസ്ഥാന സൗകര്യമില്ലാത്തിടത്ത് നിന്നാണ് തൊഴിലാളികൾ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയതെന്നും താക്കറെ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ഏറ്റവും വ്യവസായവത്കൃത സംസ്ഥാനമാണ് മഹാരാഷ്ട്ര. വലിയ തോതിൽ തൊഴിലാളികൾ എത്തിച്ചേരാൻ ഇത് കാരണമായി. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്താതെയാണ് തൊഴിലാളികൾ മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. കഴിഞ്ഞ ലോക്ക് ഡൗണിൽ മഹാരാഷട്രയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്ന തൊഴിലാളികളെ ടെസ്റ്റിന് വിധേയമാക്കണെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാക്കിയില്ലെന്നും രാജ് താക്കറെ പറഞ്ഞു.

പുതിയ കോവിഡ് വളർച്ചയെ തുടർന്ന് മഹാരാഷ്ട്രയിൽ നടപ്പാക്കിയ സമ്പൂർണ ലോക്ക് ഡൗണിലും രാജ് താക്കറെ അതൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ച്ച മുതൽ ഏപ്രിൽ 30 വരെ സമ്പൂർണ അടച്ചുപൂട്ടലിനാണ് സർക്കാർ ഉത്തരവിട്ടത്. അവശ്യസേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ ലഭ്യമാകൂ. എന്നാൽ കടകൾ ആഴ്ച്ചയിൽ മൂന്ന് ദിവസം തുറക്കാൻ അനുമതി കൊടുക്കണമെന്നും താക്കറെ പറഞ്ഞു. ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts