കോവിഡിന്‍റെ രണ്ടാംതരംഗത്തിന് വ്യാപനവേഗത കൂടുന്നു; കൂടുതൽ സംസ്ഥാനങ്ങളില്‍ രാത്രി കർഫ്യൂ
|കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിർണായകമാണ്. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിന് വ്യാപന വേഗത കൂടുതൽ. രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്രസംഘം ഇന്നെത്തും. കൂടുതൽ സംസ്ഥാനങ്ങൾ രാത്രി കർഫ്യു ഏർപ്പെടുത്തി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും.
കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിർണായകമാണ്. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലാണ് 80% കേസുകളും. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 55,469 പുതിയ കേസുകളും 297 മരണവും ഡൽഹിയിൽ 5100 കേസുകളും 17 മരണവും ഗുജറാത്തിൽ 3280 കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം അയച്ച 50 ഉന്നതതല മൾട്ടി ഡിസിപ്ലിനറി പബ്ലിക് ഹെൽത്ത് സംഘം ഇന്നെത്തും. എല്ലാ ജില്ലകളും സന്ദർശിക്കുന്ന സംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കും. അനുദിനം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സംഘം റിപ്പോർട്ട് നൽകും. പ്രോട്ടോക്കോൾ ക്യത്യമായി പാലിക്കാനും ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങളോട് ആവർത്തിച്ചു.
രാജ്യത്ത് ഇതുവരെ 8.40 കോടി പേരാണ് വാക്സീൻ സ്വീകരി ച്ചവർ. ഗുജറാത്ത്, ഛത്തീസ്‍ഗഢ്, ഡൽഹി, രാജസ്ഥാനിലെ ജോദ്പൂർ എന്നിവിടങ്ങളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി.