ബി.ജെ.പിയെ പേടിച്ച് അസമില്‍ 22 ഓളം സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി
|കോൺഗ്രസിന്‍റെയും മൗലാന ബദ്ദറുദ്ദീന്‍ അജ്മല്‍ നേതൃത്വം വഹിക്കുന്ന എ.ഐ.യു.ഡി.എഫിന്‍റെയും സ്ഥാനാർഥികൾ ആണ് റിസോര്‍ട്ടിലുള്ളത്.
അസമില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയിലേക്ക് ചേക്കറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 22 പ്രതിപക്ഷ സ്ഥാനാര്‍ഥികളെയാണ് ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. കോൺഗ്രസിന്‍റെയും മൗലാന ബദ്ദറുദ്ദീന്‍ അജ്മല്‍ നേതൃത്വം വഹിക്കുന്ന എ.ഐ.യു.ഡി.എഫിന്‍റെയും സ്ഥാനാർഥികൾ ആണ് റിസോര്‍ട്ടിലുള്ളത്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാര്‍ച്ച് 27-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് 2-നാണ് ഫലപ്രഖ്യാപനം.