India
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍
India

രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍

Web Desk
|
21 May 2021 6:51 AM GMT

തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിന് താഴെ വരുന്നത്

രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്.

2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി.

തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിന് താഴെ വരുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമായും കുറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുല്‍ രോഗബാധ. 29,911 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, അധികമായി ഇരുപത് കോടി കൊവാക്‌സിന്‍ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഭാരത് ബയോടെക് അറിയിച്ചു.

Similar Posts