'ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്': സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി
|ബലാത്സംഗ ഭീഷണിയും കൊല്ലുമെന്ന ഭീഷണിയും വരെ തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു
ബിജെപി ഐടി സെല്ലില്‍ നിന്നും വധഭീഷണി നേരിടുന്ന നടന് സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വീറ്റിലൂടെയാണ് പാര്‍വതി സിദ്ധാര്‍ത്ഥിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്.
'സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' എന്നാണ് പാര്‍വതിയുടെ ട്വീറ്റ്.
With you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട്ടിലെ ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്ത്തിയയെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം ഫോണ്‍ വിളികള്‍ വന്നു. അസഭ്യം മുതല്‍ ബലാത്സംഗ ഭീഷണിയും കൊല്ലുമെന്ന ഭീഷണിയും വരെ തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായെന്നും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി.
ഭീഷണി കോളുകള്‍ വന്ന എല്ലാ ഫോണ്‍ നമ്പറുകളും ബിജെപിയുമായി ബന്ധമുള്ളവയാണെന്നും പൊലീസിന് കൈമാറിയെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. ശ്രമിച്ചോളൂ പക്ഷേ തന്നെ ഒരിക്കലും നിശബ്ദനാക്കാനാവില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചു. ഇയാള്‍ ഇനി ഒരിക്കലും വാ തുറക്കരുത് എന്നാണ് ഒരു പോസ്റ്റ്. നമ്മള് കോവിഡിനെ അതിജീവിച്ചേക്കാം പക്ഷേ ഇത്തരം ആളുകളെ നമ്മള് അതിജീവിക്കുമോ എന്നാണ് സിദ്ധാര്‍ത്ഥിന്റെ ചോദ്യം.
This is one of many social media posts by BJP TN members leaking my number yesterday and telling people to attack and harass me.
— Siddharth (@Actor_Siddharth) April 29, 2021
"Ivan inimela vaaye thirakka koodathu" (this fellow must never open his mouth again)
We might survive Covid. Will we survive these people? pic.twitter.com/dYOQMsEewi
കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും പല നയങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നാണ് സിദ്ധാര്‍ത്ഥ് ഈയിടെ കുറിച്ചത്.
When you are voted out of power one day, this country will truly be vaccinated. Its coming. We will still be here... at least to remind you of this tweet. https://t.co/VTT44SEeHW
— Siddharth (@Actor_Siddharth) April 23, 2021
ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം വിമര്‍ശിച്ചു. ഒരു നല്ല മനുഷ്യനാണെന്നും സന്യാസിയാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും"എന്നാണ് യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
Any false claims of being a decent human being or a holy man or a leader will face one tight slap. https://t.co/3ORv22zVCV
— Siddharth (@Actor_Siddharth) April 27, 2021