India
ഇസ്രായേല്‍ ഭീകര രാജ്യം; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്വര ഭാസ്കര്‍
India

'ഇസ്രായേല്‍ ഭീകര രാജ്യം'; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്വര ഭാസ്കര്‍

Web Desk
|
11 May 2021 9:59 AM GMT

"ഫലസ്​തീനൊപ്പം നിൽക്കുകയും നീതി തേടുകയും വേണം"

ഫലസ്​തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി നടിയും ആക്​ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇസ്രായേൽ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ഗസ്സയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഇസ്രായേൽ ഭീകര രാജ്യമാണ്' എന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്.

ഇസ്രായേൽ ഒരു വർണ വിവേചനമുള്ള രാജ്യമാണ്. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്​. അതിൽ കൂടുതൽ ഒന്നും പറയാനില്ല' -ഒരു ട്വീറ്റിൽ സ്വര പറഞ്ഞു. 'ഫലസ്​തീനൊപ്പം നിൽക്കുകയും അവർക്ക്​ നീതി തേടുകയും ചെയ്യുകയെന്നത്​ ഒരു ഇസ്​ലാമിക ആവശ്യമല്ല. അത്​ പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്​. അതുകൊണ്ട്​​ നമ്മുടെയെല്ലാം ഉള്ളിൽ-മുസ്‍ലിംകളല്ലാത്തവരിൽ പോലും അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്​.'-സ്വര ട്വീറ്റ്​ ചെയ്​തു.

2010ൽ ഏഷ്യയിൽ നിന്ന്​ ഗസ്സയിലേക്ക്​ നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിൽ പ​ങ്കെടുത്തതി​ന്‍റെയും 2011ൽ ഗസ്സ സന്ദർശിച്ചതിന്‍റെയും ഫോട്ടോയും സ്വര ഭാസ്കര്‍ പങ്കുവെച്ചു

ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്​തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ്​ ഗസ്സയിൽ നടന്നത്​. മസ്​ജിദുൽ അഖ്​സയിൽ മൂന്ന് ദിവസമായി തുടരുന്ന അതിക്രമത്തിനിടെയാണ്​ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്​. മസ്​ജിദുൽ അഖ്​സയോടു ചേർന്നുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്തെ ഫലസ്​തീനി താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ്​ ​മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്​.

Similar Posts