India
കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി; മൂന്നാം തരംഗം ബാധിച്ചേക്കില്ലെന്ന് പഠനം
India

കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി; മൂന്നാം തരംഗം ബാധിച്ചേക്കില്ലെന്ന് പഠനം

Web Desk
|
17 Jun 2021 4:17 PM GMT

അഞ്ച് സംസ്ഥാനങ്ങളിലായി പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്.

കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡ് മൂന്നാം തരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇതിലൂടെ വിലയിരുത്തപ്പെടുന്നത്.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്‍റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അഞ്ച് സംസ്ഥാനങ്ങളിലായി പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്‌സ് കമ്മിറ്റിയുടെയും പഠനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരം ലഭിച്ചിട്ടുമുണ്ട്. മാര്‍ച്ച് 15നും ജൂണ്‍ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാര്‍സ് കൊവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Similar Posts