കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ: ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബും
|ഈ മാസം 31 വരെയാണ് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്.
കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതിന്റെ പശ്ചാതലത്തില്‍ ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ഡക്ക് പിന്നാലെ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് പഞ്ചാബും. ഉയര്‍ന്ന കോവിഡ് പോസിറ്റിവിറ്റിയും മരണ നിരക്കും തുടരുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി.
ഈ മാസം 31 വരെയാണ് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ശനിയാഴ്ച്ച മാത്രം 217 കോവിഡ് മരണങ്ങളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ സംസ്ഥാനത്ത് ആകെ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
ചില സ്വകാര്യ ആശുപത്രികളില്‍ നിന്നും കോവിഡ് പോസിറ്റീവായവര്‍ കടന്നുകളഞ്ഞെന്ന പരാതി അന്വേഷിക്കും. മഹാമാരിയുടെ പശ്ചാതലത്തില്‍ മരുന്നുകളുടെയും അവശ്യ വസ്തുക്കളുടെയും കരിഞ്ചന്തക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.we