India
ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു
India

ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു

Web Desk
|
1 Jun 2021 3:09 AM GMT

മുൻ എം.എൽ.എ ദീപേന്ദു വിശ്വാസാണ്​ അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു. മുൻ എം.എൽ.എയും ഫുട്​ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ്​ അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​.

നേരത്തെ ബി.ജെ.പിയിലേക്ക്​ പോയ സോനാലി ഗുഹ, സരള മുർമു, അമാൽ ആചാര്യ എന്നിവരും തൃണമൂലിലേക്ക്​ മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നേതാക്കളുടെ മടങ്ങിവരവിനോട് മമത ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016ൽ ബസിർഹത്​ ദക്ഷിൺ മണ്ഡലത്തിൽ നിന്ന്​ വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ്​ നൽകാത്തിനെ തുടർന്നാണ്​ പാർട്ടി വിട്ടതെന്നും വിഷാദ നിമിഷത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും തെറ്റായിപ്പോയെന്നും ദീപേന്ദു മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന്​ പാർട്ടി പതാക ഏറ്റുവാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ച്​ ദീപേന്ദു തിങ്കളാഴ്​ച മമതക്ക്​ കത്തെഴുതി​.

Similar Posts