അസമിലും ബംഗാളിലും ഭൂചലനം
|റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്‍റര്‍ വ്യക്തമാക്കി
അസമിലും വടക്കന്‍ ബംഗാളിലും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്‍റര്‍ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു.
അസമില്‍ രണ്ട് തവണ ഭൂചലനമുണ്ടായി. നാഷണൽ സെന്‍റര്‍ ഓഫ് സീസ്മോളജി പറയുന്നതനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവസ്ഥാനം ആസാമിലെ തേജ്പൂരാണ്. രാവിലെ 7:51 നാണ് ആദ്യത്തെ ഭൂചലനം രേഖപ്പെടുത്തിയത്. തേസ്പൂരിൽ നിന്ന് 43 കിലോമീറ്റർ അകലെ പടിഞ്ഞാറ് കേന്ദ്രീകരിച്ചായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്ന് അസമിലെ കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്.
രാവിലെ എട്ടുമണിയോടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് അസമിലെയും ഉത്തര ബംഗാളിലെയും നാട്ടുകാർ അറിയിച്ചു. താരതമ്യേന 29 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
Felt this Massive #Earthquake here in Itanagar, Arunachal Pradesh. The whole house vibrated for more then 30 seconds. Though didn't cause any damage. Praying for safety of all.
— Madhur Verma (@IPSMadhurVerma) April 28, 2021