മുഖ്യമന്ത്രിക്കുള്ള കത്ത് ട്വിറ്ററിൽ; ബംഗാള്‍ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് മമത
|തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇത് സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി
മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്തുള്ള കത്ത് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ മമതക്ക് അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി വിവാദം. തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇത് സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി. ''കത്ത് മുഖ്യമന്ത്രിക്കുള്ളതാണ്. പക്ഷേ, ഇത് നൽകിയത് ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്''- സർക്കാർ ട്വീറ്റിൽ കുറ്റപ്പെടുത്തി. വ്യാജമായ ഉള്ളടക്കം കുത്തിനിറച്ച് കത്ത് ഇങ്ങനെ എല്ലാവരിലുമെത്തിച്ച നടപടി ഞെട്ടിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരണത്തിൽ അറിയിച്ചു.
Government of West Bengal has observed with dismay and distress that the Hon'ble Governor of West Bengal has suddenly made public, a letter of his to the Hon'ble Chief Minister of West Bengal,with contents that are not consistent with real facts.(1/5)
— HOME DEPARTMENT - GOVT. OF WEST BENGAL (@HomeBengal) June 15, 2021
അക്രമങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഭരണകൂടത്തിന്റെ അനുവാദത്തോടെയാണ് നടുക്കുന്നതാണെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ഗവർണർ എഴുതിയിരുന്നു എഴുതി.