കോവിഡ് പരിചരണത്തിന് റോബോട്ടിനെ വികസിപ്പിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി
|രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ്, ബി.പി, ഇ.സി.ജി, ഭാരം എന്നിവ പരിശോധിക്കാനും റോബോട്ടിന് സാധിക്കും
കോവിഡ് പരിചരണത്തിന് റോബോട്ടിനെ വികസിപ്പിച്ച് ബിഹാര്‍ വിദ്യാര്‍ഥിനി. കോവിഡ് പകര്‍ച്ചവ്യാധി പെരുകുന്നതിനിടെ ഉണ്ടായിവന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാമെന്ന് ഇരുപതുകാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി പറയുന്നു.
Patna | An engineering student along with her father developed a robot to help doctors.
— ANI (@ANI) May 23, 2021
"With its help, we can conduct all essential tests such as oxygen, pulse, temperature. We have shared this project with state and Centre govts for its immediate use," says Akansha#COVID19 pic.twitter.com/IXl7VRne4G
ബിഹാറില്‍ നിന്നുള്ള അകന്‍ഷ ആണ് റോബോട്ടിനെ വികസിപ്പിച്ചത്. പ്രാഥമികമായ പരിശോധനകള്‍ നടത്താന്‍ റോബോട്ടിന് സാധിക്കും. രക്തത്തിലെ ഓക്സിജന്‍, പള്‍സ് റേറ്റ്, ഊഷ്മാവ് എന്നിവ പരിശോധിക്കാന്‍ ഈ മെഡി-റോബോട്ടിന് കഴിയുമെന്നും വിദ്യാര്‍ഥിനി പറയുന്നു.
ഇതിന് പുറമെ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ്, ബി.പി, ഇ.സി.ജി, ഭാരം എന്നിവ പരിശോധിക്കാനും, രോഗികള്‍ക്ക് മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനും റോബോട്ടിനെ ഉപയോഗിക്കാമെന്നും അകന്‍ഷ എ.എന്‍.ഐയോട് പറഞ്ഞു.
അച്ഛന് യോഗേഷ് കുമാറുമായി ചേര്‍ന്നാണ് അകന്‍ഷ റോബോട്ട് വികസിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ കണ്ടുപിടുത്തത്തെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്ത് വന്നു. എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.
അതിനിടെ, 4,375 പുതിയ കോവിഡ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 103 പേര് മരിച്ചു. 8676 പേര് രോഗമുക്തരായി.