India
കോവിഡിനെ തടയാന്‍ ഗോമൂത്രം കുടിക്കുക; വീഡിയോയുമായി ബി.ജെ.പി എം.എല്‍.എ
India

കോവിഡിനെ തടയാന്‍ ഗോമൂത്രം കുടിക്കുക; വീഡിയോയുമായി ബി.ജെ.പി എം.എല്‍.എ

Web Desk
|
8 May 2021 3:15 AM GMT

എങ്ങനെയാണ് ഗോമൂത്രം എടുക്കേണ്ടതെന്നും കുടിക്കേണ്ടതെന്നും കാണിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഗോമൂത്രം കുടിച്ചാല്‍ കോവിഡ് വ്യാപനം തടയാനാകുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. ഒപ്പം ഗോമൂത്രം കുടിക്കുന്ന വീഡിയോയും എം.എല്‍.എ പങ്കുവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേന്ദ്ര സിംഗ്.

എങ്ങനെയാണ് ഗോമൂത്രം എടുക്കേണ്ടതെന്നും കുടിക്കേണ്ടതെന്നും കാണിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോവിഡിനെ നിയന്ത്രിക്കാന്‍ ഗോ മൂത്രത്തിന് സാധിക്കുമെന്നാണ് സിംഗിന്‍റെ വാദം. തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം ഗോമൂത്രമാണെന്നും അത് കുടിച്ചാല്‍ 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്നും സിംഗ് പറയുന്നു. അതിരാവിലെ വെറുംവയറ്റില്‍ ഗോമൂത്രം കുടിക്കണമെന്നാണ് എം.എല്‍.എ നിര്‍ദ്ദേശിക്കുന്നത്. രണ്ടോ മൂന്നോ ചെറിയ കപ്പ് മൂത്രം ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് കുടിക്കണം. താന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, ഗോമൂത്രത്തിന്‍റെ ഫലപ്രാപ്തിയില്‍ വിശ്വാസമുണ്ടെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.





ഗോമൂത്രം കുടിച്ച ശേഷം അര മണിക്കൂര്‍ ഒന്നും കഴിക്കാന്‍ പാടില്ല. കോവിഡിന് മാത്രമല്ല, മറ്റ് പല രോഗങ്ങള്‍ക്കും പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍ക്കും ഗോമൂത്രം ഫലപ്രദമാണ്. പതഞ്ജലിയുടെ ഗോമൂത്രം നേരിട്ട് കുടിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ കുറച്ച് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്നും സുരേന്ദ്ര സിംഗ് പറയുന്നു. ഇത് ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





ഗോമൂത്രം കുടിച്ചാല്‍ കോവിഡ് മാറുമെന്ന വാദവുമായി നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് ചികിത്സയുടെ പേരില്‍ ഗോമൂത്രം നല്‍കിയ ബി.ജെ.പി നേതാവ് കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാളില്‍ അറസ്റ്റിലായിരുന്നു. ഗോമൂത്രം കുടിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ അസുഖബാധിതനായതാണ് അറസ്റ്റിന് കാരണം.


Similar Posts