ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍
|2020 ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ബ്ലാക്ക് ഫംഗസ് അഥവ മ്യൂക്കര്‍മൈക്കോസിസ് രോഗബാധയെ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.
കോവിഡിനു പിന്നാലെ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. 2020 ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ബ്ലാക്ക് ഫംഗസ് അഥവ മ്യൂക്കര്‍മൈക്കോസിസ് രോഗബാധയെ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപോസോമല്‍ ആഫോടെറിസിന്‍ ബി മരുന്നിന്‍റെ 2500 കുപ്പികള്‍ക്കായി രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭാരത് സെറംസ് ആന്‍റ് വാക്സിന്‍സ് ലിമിറ്റഡിനാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ വ്യക്തമാക്കി.
നിലവിൽ രാജസ്ഥാനില്‍ നൂറോളം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്കായി ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്.എം.എസ്) ആശുപത്രിയിൽ പ്രത്യേക വാർഡും ഒരുക്കിയിട്ടുണ്ട്. ഗുരുതര പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി കണ്ടുവരുന്നത്.