India
മഹാരാഷ്ട്രയില്‍ സഖ്യം ശക്തം,  ഭിന്നിപ്പിക്കാമെന്ന മോഹം വിലപോകില്ല: ശിവ സേന
India

മഹാരാഷ്ട്രയില്‍ സഖ്യം ശക്തം, ഭിന്നിപ്പിക്കാമെന്ന മോഹം വിലപോകില്ല: ശിവ സേന

Web Desk
|
21 Jun 2021 2:17 PM GMT

"മഹാരാഷ്ട്രയിലെ എന്‍.സി.പി - കോണ്‍ഗ്രസ് - ശിവസേന സഖ്യം രാജ്യത്തിന് തന്നെ മാതൃക"

മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യത്തില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി. മഹാരാഷ്ട്രയിലെ എന്‍.സി.പി - കോണ്‍ഗ്രസ് - ശിവസേന സഖ്യം രാജ്യത്തിന് തന്നെ മാതൃകയാണെന്നും റാവത്ത് പറഞ്ഞു.

ഭാവിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

സഖ്യത്തില്‍ ഭിന്നതയില്ല. മൂന്ന് പാര്‍ട്ടികളും തമ്മിലെ ബന്ധം സുദൃഢമാണ്. ഒരു സഖ്യ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനുള്ള രാജ്യത്തെ തന്നെ മികച്ച ഉദാഹരണമാണ് മഹാരാഷ്ട്രയിലേത്. സഖ്യത്തിനൊപ്പം ഓരോ പാര്‍ട്ടികളും അവരവരുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

മഹാ വികാസ് അഖാഡിയില്‍ ഭിന്നതയുണ്ടാക്കാം എന്ന മോഹം നടക്കില്ല. ഭാവിയില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് അന്നേരം ആലോചിക്കും. നിലവില്‍ സര്‍ക്കാര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിനാണ് പാര്‍ട്ടികള്‍ ശ്രദ്ധ കൊടുക്കുന്നതെന്നും ശിവസേന എം.പി പറഞ്ഞു.

Similar Posts