India
ഐഎസ്ആർഒ ചാരക്കേസ്: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ
India

ഐഎസ്ആർഒ ചാരക്കേസ്: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ

Web Desk
|
3 May 2021 3:07 PM GMT

സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ചാരക്കേസിലെ പോലീസ് ഗൂഢാലോചന സിബിഐ അന്വേഷിക്കുന്നത്

ഐഎസ്ആർഒ ചാരക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തി ചാരക്കേസില്‍ കുടുക്കിയ കേസിലാണ് ഇവർക്കെതിരെ സിബിഐയുടെ നടപടി.

ചാരക്കേസിൽ കേരള പൊലീസ് ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഈ മാസം 15ന് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാക്കി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് ഡികെ ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ജസ്റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതിക്ക് സുപ്രീംകോടതി രൂപംനൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷനൽ സെക്രട്ടറി ബികെ പ്രസാദ്, കേരളത്തിലെ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി വിഎസ് സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിലുണ്ടായിരുന്നത്.

റിപ്പോർട്ട് സിബിഐക്ക് കൈമാറുമെന്നും പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചിരുന്നു. നമ്പി നാരായാണൻ ഉൾപ്പെടെയുള്ളവരുടെ മൊഴി റിപ്പോർട്ടിൽ ജയിൻ സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.

Similar Posts